കുളത്തൂപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് രണ്ടാംതവണ പൊലീസ് പിടിയില്‍. കുളത്തൂപ്പുഴ മഠത്തിക്കോണം അനീഷ് ഭവനില്‍ അജിത് (22) ആണ് കഴിഞ്ഞദിവസം കുളത്തൂപ്പുഴ പൊലീസിെൻറ പിടിയിലായത്.
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ഒരു വര്‍ഷം മുമ്പ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന് പോക്സോ ചുമത്തി കുളത്തൂപ്പുഴ പൊലീസ് പിടികൂടിയ അജിത് മൂന്നുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
കഴിഞ്ഞദിവസം വീണ്ടും ഇതേ പെണ്‍കുട്ടിയെ ആളില്ലാത്ത ബന്ധുവീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത് സംബന്ധിച്ച് സമീപവാസികളായ നാട്ടുകാര്‍ നല്കിയ രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.