കുളത്തൂപ്പുഴ: ഗ്രാമീണമേഖലയിലെ യാത്രാ ബുദ്ധിമുട്ടിന് പരിഹാരമായി ഗ്രാമീണ സർവിസ് പുനരാരംഭിച്ച് കെ.എസ്.ആർ.ടി.സി. ലാഭകരമല്ലെന്ന പേരിൽ നിർത്തലാക്കിയ അമ്പതേക്കർ സർവിസാണ് പ്രദേശത്തെ യുവജനങ്ങളുടെ നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ പുനരാരംഭിച്ചത്. ബസ് സർവിസ് നിർത്തലാക്കിയതോടെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും ഫലം കണ്ടിരുന്നില്ല.
വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി സ്ഥലം എം.എൽ.എ പി.എസ്. സുപാലിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അനിൽകുമാറിെൻറ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തംഗം അജിത, ഡി.വൈ.എഫ്.ഐ പ്രവർത്തകർ തുടങ്ങിയവർ നേരിട്ട് കണ്ട് നിവേദനം നൽകുകയും യാത്രാക്ലേശം സംബന്ധിച്ച് വ്യക്തമാക്കുകയും ചെയ്തതിെൻറ അടിസ്ഥാനത്തിൽ എം.എൽ.എ നടത്തിയ ഇടപെടലുകളാണ് സർവിസ് പുനരാരംഭിക്കുന്നതിലേക്ക് എത്തിച്ചത്. കഴിഞ്ഞദിവസം മുതൽ രാവിലെ എട്ടിന് കെ.എസ്.ആർ.ടി.സി ബസും ഒമ്പതിന് സ്വകാര്യ ബസും അമ്പതേക്കറിൽനിന്ന് സർവിസുകൾ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.