കുളത്തൂപ്പുഴ: മലയോര ഹൈവേയില്‍ കുളത്തൂപ്പുഴ-അഞ്ചല്‍ പാതയില്‍ കൂവക്കാട് പെട്രോള്‍ പമ്പിന് സമീപം സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്.
കുളത്തൂപ്പുഴ തെമ്മേല് വീട്ടില്‍ ഫസിലുദ്ദീന്‍ (56), കൈതക്കാട് നൈസാം മന്‍സിലില്‍ മുഹമ്മദ് ഇല്യാസ് (74) എന്നിവരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ചാറ്റല്‍ മഴ പെയ്യുന്നതിനിടെ സ്കൂട്ടറില്‍ കുളത്തൂപ്പുഴയിലേക്ക് വരികയായിരുന്ന ഓട്ടോ കൂട്ടിയിടിച്ച് മറിയുകയായിരുന്നു. സ്കൂട്ടര്‍ യാത്രികനായ ഫസിലുദ്ദീെൻറ കാലിനും തലക്കും ഓട്ടോ യാത്രികനായ ഇല്യാസിന് തലക്കുമാണ് പരിക്കേറ്റു.
മുഹമ്മദ് ഇല്യാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഫസിലുദ്ദീനെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്കും മാറ്റി. നിർമാണത്തിലെ അപാകത നിമിത്തം ദിനംപ്രതി മലയോര ഹൈവേയില്‍ അപകടങ്ങള്‍ പതിവാകുകയാണെന്നും പാതയില്‍ അപകടസൂചന മുന്നറിയിപ്പ് നല്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.