കുളത്തൂപ്പുഴ: വിദ്യാലയത്തില്‍നിന്ന് അധ്യാപകര്‍ വിളിക്കുന്നെന്ന വ്യാജേനെ രക്ഷാകർത്താക്കളുടെ നമ്പറുകളിലേക്ക് വിളിച്ച് കുട്ടികളുടെയും വിദ്യാലയത്തിെൻറയും കുടുംബത്തിെൻറയുമെല്ലാം വിവരങ്ങള്‍ ശേഖരിക്കുന്നതായി രക്ഷാകർത്താക്കളുടെ പരാതി.
കഴിഞ്ഞ ദിവസം കുളത്തൂപ്പുഴയിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ രക്ഷാകർത്താവിനെ അധ്യാപകനാണെന്ന് പരിചയപ്പെടുത്തി ഒരാൾ വിളിച്ച് വിവരങ്ങൾ തേടിയിരുന്നു.
സംശയം തോന്നിയ രക്ഷാകർത്താവ് സ്കൂള്‍ അധികൃതരുമായി ബന്ധപ്പെെട്ടങ്കിലും അങ്ങനെയൊരു അധ്യാപകൻ സ്കൂളിലില്ലെന്ന വിവരമാണ് ലഭിച്ചത്. മറ്റ് രക്ഷാകർത്താക്കളോട് ഇക്കാര്യം പങ്കുെവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
ഓണ്‍ലൈന്‍ ക്ലാസുകളുടെ വിവരങ്ങളും നോട്ടുകളും നിര്‍ദേശങ്ങളും സമൂഹമാധ്യമം വഴിയാണ് അധ്യാപകരും വിദ്യാര്‍ഥികളും കൈമാറുന്നത്. സ്കൂളിലെ അധ്യാപകനെന്ന് പരിചയപ്പെടുത്തുന്നതിനാല്‍ നേരിട്ട് പരിചയമില്ലാഞ്ഞിട്ടുപോലും പല രക്ഷാകർത്താക്കളും കുട്ടികളുടെ വിവരങ്ങള്‍ക്കൊപ്പം തങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വിശദമായി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അധ്യാപകർ രക്ഷാകർത്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.