വാഹനാപകടത്തില്‍ മരിച്ച യഹിയാകുട്ടിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കു​ള​ത്തൂ​പ്പു​ഴ: ക​ല്ലാ​ര്‍ വ​ന​പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി യ​ഹി​യാ​ക്കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ കു​ള​ത്തൂ​പ്പു​ഴ മു​സ്​​ലിം ജ​മാ​അ​ത്ത് ഖ​ബ​ർ​സ്ഥാ​നി​ല്‍ സം​സ്ക​രി​ച്ചു. കു​ള​ത്തൂ​പ്പു​ഴ​യി​ലെ ആ​ദ്യ​കാ​ല ലോ​റി ഉ​ട​മ​യും ഡ്രൈ​വ​റു​മാ​യ യ​ഹി​യാ​ക്കു​ട്ടി നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ ത​ന്‍റെ സു​ഹൃ​ത്തി​ന്‍റെ റ​ബ​ര്‍ തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളു​മാ​യി എ​സ്റ്റേ​റ്റി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​ത്.

വ​ര്‍ഷ​ങ്ങ​ളാ​യി കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ കൂ​പ്പു​ക​ളി​ല്‍ നി​ന്ന്​ ഏ​താ​ണ്ടെ​ല്ലാ വ​ന​പാ​ത​ക​ളി​ലൂ​ടെ​യും ത​ടി​ലോ​ഡു​മാ​യി ലോ​റി​ക​ള്‍ ഓ​ടി​ച്ചി​ട്ടു​ള്ള പ​രി​ച​യ സ​മ്പ​ത്തു​ള്ള ആ​ളാ​ണ് യ​ഹി​യാ​ക്കു​ട്ടി. എ​ല്ലാ​വ​രു​മാ​യും ന​ല്ല സൗ​ഹൃ​ദം സൂ​ക്ഷി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തെ കു​റി​ച്ച് തൊ​ഴി​ലാ​ളി​ക​ള്‍ക്കും സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ക്കും നാ​ട്ടു​കാ​ര്‍ക്കും ന​ല്ല​തേ പ​റ​യാ​നു​ള്ളൂ. കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യ​മു​ള്ള പാ​ത​യി​ലൂ​ടെ​യു​ള്ള രാ​ത്രി​യാ​ത്ര വേ​ണ്ടെ​ന്ന സു​ഹൃ​ത്തു​ക്ക​ളു​ടെ നി​ര്‍ദേ​ശം സ്നേ​ഹ​പൂ​ര്‍വം നി​ര​സി​ക്കു​ക​യും രാ​വി​ലെ പോ​യാ​ല്‍ താ​മ​സി​ക്കു​മെ​ന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ ഒ​രു ദി​വ​സ​ത്തെ ജോ​ലി ന​ഷ്ട​പ്പെ​ടു​മെ​ന്നു​മു​ള്ള ആ​ശ​ങ്ക വ്യ​ക്ത​മാ​ക്കി​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ത​ന്നെ എ​സ്റ്റേ​റ്റി​ലേ​ക്ക് ഇ​ന്ധ​ന​വും ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി മ​ട​ങ്ങി​യ​ത്. എ​ത്ര രാ​ത്രി​യാ​യാ​ലും കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ള്ള പാ​ത​യി​ലൂ​ടെ വ​ള​രെ സൂ​ക്ഷ​മ​ത​യോ​ടെ മാ​ത്ര​മേ വാ​ഹ​നം ഓ​ടി​ക്കാ​റു​ള്ളൂ​വെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന സു​ഹൃ​ത്തു​ക്ക​ള്‍ക്ക് പാ​ത​യോ​ര​ത്തെ പാ​റ​യി​ലി​ടി​ച്ച് വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു​വെ​ന്നു​ള്ള​ത് ഇ​നി​യും വി​ശ്വ​സി​ക്കാ​നാ​യി​ട്ടി​ല്ല.

പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച്​ സ​ന്ധ്യ​യോ​ടെ വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​ല്‍ അ​ന്ത്യോ​പ​ചാ​രം അ​ര്‍പ്പി​ക്കാ​ന്‍ നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്. രാ​ത്രി പ​ത്തോ​ടെ ഖ​ബ​റ​ട​ക്കി.

Tags:    
News Summary - Tearful farewell to Yahya Kutty who died in a car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.