കുളത്തൂപ്പുഴ: പാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറി പാതക്ക് കുറുകെ ഉരുണ്ട് സമീപത്തെ തോട്ടിലേക്ക് വീണു. മലയോര ഹൈവേയിൽ അഞ്ചൽ - കുളത്തൂപ്പുഴ പാതയിൽ കൈതക്കാട് പെട്രോൾ പമ്പിനു സമീപം വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം.
വർക്കലയിൽനിന്ന് തമിഴ്നാട്ടിലേക്ക് സിമൻറ് കയറ്റാൻ പോകുകയായിരുന്ന ലോറി പാതയോരത്ത് നിർത്തിയിട്ട ശേഷം ജീവനക്കാർ സമീപത്തെ തട്ടുകടയിൽ ചായ കുടിക്കവേ ഉരുണ്ടു നീങ്ങിയ വാഹനം ഹൈവേ മറികടന്ന് മുൻഭാഗം തോട്ടിലേക്ക് മറിയുകയായിരുന്നു. സംഭവസമയം പാതയിലൂടെ മറ്റു വാഹനങ്ങളോ കാൽനട യാത്രികരോ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.
കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി പാതക്ക് കുറുകെ കിടന്നിരുന്ന വാഹനം ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചു. ഏതാനും ദിവസം മുമ്പ് ഇവിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് പതിച്ച് ഡ്രൈവർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.