കുളത്തൂപ്പുഴ: വീട്ടുമുറ്റത്ത് നിര്‍ത്തിയ ടിപ്പര്‍ ലോറിയുടെ കാബിന് കത്തിയ നിലയില്‍. ഭാരതീപുരം മറവന്‍ചിറ ഓയില്‍പാം റോഡില്‍ ദീപകിന്റെ ഉടമസ്ഥതയിലുള്ള ടിപ്പറാണ് കത്തിയത്. രാത്രി പതിനൊന്നരയോടെ വീട്ടുമുറ്റത്തുനിന്ന് ശബ്ദം കേട്ട് നോക്കുമ്പോള്‍ വാഹനത്തില്‍ തീ പടരുന്നത് കണ്ടു. ഉടൻ വീട്ടുകാര്‍ വെള്ളമൊഴിച്ച് തീ കെടുത്തുകയായിരുന്നു. വാഹനത്തിന്റെ കാബിന് പൂര്‍ണമായി കത്തി. തുടര്‍ന്ന് കുളത്തൂപ്പുഴ പൊലീസിൽ പരാതി നല്കി. പരിശോധനയില്‍ പെട്രോളൊഴിച്ച് കത്തിച്ചതാണെന്ന് സ്ഥിരീകരിച്ചു.
തുടര്‍ന്ന്, സമീപത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഉടമയുടെ ബന്ധുവായ യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.