മരംവീണ്​ ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്കു​ള്ള 11 കെ.​വി വൈ​ദ്യു​തി ലൈ​നു​ക​ള്‍ ത​ക​ർന്ന നിലയിൽ

മരം കടപുഴകി; വൈദ്യുതി ലൈനും പോസ്റ്റുകളും തകർന്നു; ആദിവാസി കോളനികള്‍ ഇരുട്ടിലായി

കുളത്തൂപ്പുഴ: വനപാതയോരത്ത് നിന്നിരുന്ന വന്‍മരം കടപുഴകി വൈദ്യുതി ലൈനും പോസ്റ്റുകളും തകർന്നു. പ്രദേശത്തെ ആദിവാസി കോളനികള്‍ തിങ്കളാഴ്ച രാത്രി മുഴുവന്‍ ഇരുട്ടിലായി. കുളത്തൂപ്പുഴ അമ്പതേക്കര്‍ ക്ഷേത്രത്തിനു സമീപത്തുനിന്ന് വില്ലുമല ആദിവാസി കോളനിയിലേക്ക് വൈദ്യുതി എത്തിക്കുന്ന 11 കെ.വി. ലൈനിനു മുകളിലൂടെയാണ് പാതയോരത്തുനിന്നിരുന്ന തേമ്പാവ് മരം കടപുഴകിയത്.

രണ്ട് വൈദ്യുതി തൂണുകള്‍ പൂര്‍ണമായും ആറോളം തൂണുകള്‍ ഭാഗികമായും തകർന്നു. ഇതോടെ വില്ലുമല, പെരുവഴിക്കാല, രണ്ടാംമൈല്‍, കുളമ്പി, വട്ടക്കരിക്കം തുടങ്ങിയ ആദിവാസി കോളനികളെല്ലാം ഇരുട്ടിലായി. പാതക്കുകുറുകെ മരം വീണതോടെ കോളനി പ്രദേശത്തേക്കുള്ള യാത്രയും തടസ്സപ്പെട്ടു.

കാട്ടാനകളുടെയും പോത്തുകളുടെയും ശല്യം വർധിച്ച സമയത്ത് വൈദ്യുതി പൂര്‍ണമായും തടസ്സപ്പെടുകയും തെരുവുവിളക്കുകളെല്ലാം അണയുകയും ചെയ്തതോടെ കോളനികളിലേക്ക് കാല്‍നടയായി പോകുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. ചൊവ്വാഴ്ച രാവിലെ വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി വൈകുവോളം പണിപ്പെട്ടാണ് ലൈനുകള്‍ പൂര്‍വസ്ഥിതിയിലാക്കി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.

Tags:    
News Summary - The tree fell-Power lines and electric post were broken-Tribal colonies were left in darkness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.