കുളത്തൂപ്പുഴ: മടത്തറ-കുളത്തൂപ്പുഴ മലയോര ഹൈവേയില്‍ നിയന്ത്രണം വിട്ട വാഹനം പാതയോരത്തെ വീട്ടിനുള്ളിലേക്ക് പാഞ്ഞുകയറി. കഴിഞ്ഞ ദിവസം വൈകീട്ട് കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഹൈസ്കുള് കവലക്കു സമീപത്തായിരുന്നു അപകടം.പാലോട് നിന്ന് തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന പിക്-അപ് വാന്‍ വളവു തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് പാതയോരത്തെ ഓടക്ക് മുകളിലൂടെ സമീപെത്ത കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു. ഇവിടെ വാടകക്ക് താമസിച്ചിരുന്ന കുടുംബം സംഭവ സമയം മറുവശത്തായിരുന്നതിനാല് രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കുളത്തൂപ്പുഴ പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനം കെട്ടിവലിച്ച് കെട്ടിടത്തിനു പുറത്തേക്കെത്തിച്ച ശേഷമാണ് പാതയില്‍ ഗതാഗതം സുഗമമാക്കാന്‍ കഴിഞ്ഞത്.
രണ്ടു ദിവസം മുമ്പും ഇത്തരത്തില്വളവു തിരിയുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം ഓടക്ക് മുകളിലൂടെ എത്തിയെങ്കിലും കെട്ടിടത്തില്‍ ഇടിക്കാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. നിര്‍മ്മാണത്തിലെ അപാകത നിമിത്തം കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ നിരവധി അപകടങ്ങളാണ് ഈ വളവിലുണ്ടായിട്ടുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ മലയോര ഹൈവേയുടെ ഓട ടാറിങ്ങിനോട് ചേര്‍ത്താണ് നിര്‍മിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ പാതയുടെ വശത്ത് സ്ഥലമില്ലാത്ത വിവരം വളവു തിരിഞ്ഞെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ കഴിയുകയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.