കുളത്തൂപ്പുഴ: തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍സംസ്ഥാനപാതയില്‍ കൂവക്കാട് കവലയില്‍ റിഹാബിലിറ്റേഷന്‍ പ്ലാേൻറഷന്‍ ലിമിറ്റഡ് എംപ്ലോയീസ് സൊസൈറ്റിയുടെ ബാങ്കിലും തൊട്ടടുത്തുള്ള ബേക്കറിയിലും മോഷണം. ഷട്ടറിെൻറ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയതതിനെത്തുടർന്ന് ബേക്കറി ഉടമയായ ബിനു നടത്തിയ തിരച്ചിലില്‍ സൊസൈറ്റി കെട്ടിടത്തിെൻറ പിന്നിൽ ഭിത്തി തുരന്നതായി കണ്ടെത്തി.
മേശയില്‍ സൂക്ഷിച്ചിരുന്ന തുകയും ഭക്ഷ്യസാധനങ്ങളും ബേക്കറിയില്‍ നിന്നും പണവും ബേക്കറിസാധനങ്ങളും കവര്‍ന്നിട്ടുണ്ട്. രണ്ടിടത്തുനിന്നുമായി 25000 രൂപയുടെ നഷ്ടമുണ്ടായിട്ടുള്ളതായി കണ്ടെത്തി. ഒരാള്‍ക്ക് കടക്കാന്‍ പാകത്തില്‍ തുരന്ന ഭിത്തിയിലുടെയാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. ഡോഗ് സ്ക്വാഡിെൻറയും വിരലടയാള വിദഗ്ധരുടെയും സഹായത്തോടെ തെളിവുകള്‍ ശേഖരിച്ച കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.