കുളത്തൂപ്പുഴ: മലയോര ഹൈവേയില്‍ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന് സമീപം ഫെഡറല്‍ ബാങ്ക് കഴിഞ്ഞുള്ള ആളൊഴിഞ്ഞ വശത്ത് രാത്രി മാലിന്യം തള്ളൽ രൂക്ഷം. ദുര്‍ഗന്ധം കാരണം വഴി നടക്കാനാവാത്ത അവസ്ഥയിലാണ് നാട്ടുകാർ.
കുളത്തൂപ്പുഴ സെന്‍ട്രല്‍ ജങ്ഷനിലും മറ്റും ഗ്രാമപഞ്ചായത്ത് നിരീക്ഷണ കാമറ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പഞ്ചായത്തോഫിസ് കഴിഞ്ഞുള്ള പ്രദേശത്ത് ഇവയില്ല. ഇതോടെ പാതയോരത്തും തോട്ടിലേക്കുമാണ് മാലിന്യം വലിച്ചെറിയുന്നത്. ദുര്‍ഗന്ധം ശക്തമായതോടെ റോഡിന് എതിര്‍വശത്തു താമസിക്കുന്ന പഞ്ചായത്തംഗം സാബു ഏബ്രാഹം കഴിഞ്ഞ ദിവസം രാവിലെ സ്വന്തമായി പാതയോരത്തെ കാട് വെട്ടിതെളിച്ച് മാലിന്യം നീക്കം ചെയ്തു. മുമ്പ് തൊഴിലാളികളെവെച്ച് കാടുവെട്ടി തെളിച്ചപ്പോള്‍ കുറച്ചുനാളത്തേക്ക് മാലിന്യം വലിച്ചെറിയുന്നത് കുറഞ്ഞിരുന്നു. എന്നാൽ, വീണ്ടും കാട് വളർന്നതോടെ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും മറ്റുമായി വീടുകളിലെയും ഹോട്ടലുകളിലെയും മാലിന്യം ഇവിടെ കൊണ്ടിടുന്നത് പതിവായി. സ്വന്തം നിലയില്‍ പാതയോരത്ത് നിരീക്ഷണ കാമറ സ്ഥാപിക്കേണ്ട അവസ്ഥയിലാണ് പ്രദേശത്തുള്ളവരെന്ന് ഗ്രാമപഞ്ചായത്തംഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.