കുളത്തൂപ്പുഴ: വനം വകുപ്പ് പ്ലാേൻറഷനില്‍നിന്ന് അല്‍ബീസിയ മരം മുറിച്ചുകടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ വനപാലകരുടെ പിടിയിലായി.
കുളത്തൂപ്പുഴ നെടുവണ്ണൂര്‍ക്കടവ് ആര്.പി.എല്‍. 2സി കോളനിയില്‍ മോഹന്‍രാജ് (48), ഇ.എസ്.എം കോളനി പൂമ്പാറയില്‍ സുരേഷ് (47), നെടുവണ്ണൂര്‍കടവ് റോഡ്പുറമ്പോക്കില്‍ സാബു (46) എന്നിവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
തെന്മല ഡാം ജലാശയത്തില്‍നിന്ന് മീന്‍ പിടിക്കുന്നതിനായി ചങ്ങാടം ഉണ്ടാക്കുന്നതിനായാണ് തെന്മലവനം റെയിഞ്ച് കല്ലുവരമ്പ് സെക്ഷനില്‍ ഉള്‍പ്പെട്ട നെടുവണ്ണൂര്‍കടവ് 1953 അല്‍ബീസിയ പ്ലാൻറിനുള്ളില്നിന്ന് മരങ്ങള്‍ മുറിച്ചുകടത്തിയത്.
കഴിഞ്ഞദിവസം വനപാലകര്‍ക്ക് കിട്ടിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ പുനലൂര്‍ വനംകോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.