കുളത്തൂപ്പുഴ: മുളയിലും ചിരട്ടയിലും മറ്റുമായി കരകൗശല വസ്തുക്കള്‍ വിറ്റഴിക്കാനാൻ വിപണി കണ്ടെത്താനാവാതെ നിത്യവൃത്തിക്ക് മറ്റ് തൊഴിലുകള്‍ തേടേണ്ട അവസ്ഥയിലാണ് ആദിവാസി കലാകാരന്മാര്. പ്രതിസന്ധി രൂക്ഷമായതോടെ ജീവിതം പടുത്തുയര്‍ത്താന്‍ കരകൗശല തൊഴില്‍ തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്നും ഇവര്‍ പറയുന്നു. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ കടമാന്‍കോട് ആദിവാസി കോളനിയില്‍ മുളയില്‍ കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്ന നിരവധിപേരുണ്ട്. പത്തും പന്ത്രണ്ടും പേരടങ്ങിയ സംഘങ്ങളായി പ്രവര്‍ത്തിക്കുന്ന ഇവര്‍ അസംസ്കൃത വസ്തുവായ മുള വനം വകുപ്പില്‍ നിന്നാണ് വാങ്ങുന്നത്. ദിവസങ്ങള്‍ െമനക്കെട്ട് ഇവ ഉല്പന്നങ്ങളാക്കി ഇവ വിപണിയിലെത്തിച്ചാലേ ജോലിക്കൂലി പോലും ലഭിക്കൂ.
വില്പനക്ക് സ്ഥിരം സംവിധാനമില്ലാത്തതിനാല്‍ മാസങ്ങള്‍ കഴിഞ്ഞാലും മിനക്കേട് കൂലി പോലും കിട്ടാത്തതിനാല്‍ പലരും തൊഴിലുപേക്ഷിച്ചു. സര്‍ക്കാര്‍ ഒരുക്കുന്ന വിപണന മേളകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ വിറ്റഴിച്ചാൽ ജോലിക്കൂലിയെങ്കിലും ലഭിക്കുമെന്നും ഇവരില്‍ പ്രധാനിയായ സുലോചനന് കാണി പറഞ്ഞു. എന്നാല്‍ സ്വകാര്യ സംവിധാനങ്ങളൊരുക്കുന്ന വിപണമേളകളിലെ അമിത വാടക താങ്ങാനാവുന്നതിലും അപ്പുറമായതിനാല്‍ അത്തരം കേന്ദ്രങ്ങളിലേക്ക് പോകാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പലപ്പോഴും സര്‍ക്കാര്‍ വിപണനമേളകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം ഉദ്യോഗസ്ഥര്‍ അറിയിക്കുന്നതിനാല്‍ കൂടുതല്‍ സാധനങ്ങള്‍ നിര്മിച്ചെത്താനാവുന്നില്ല. ഉൽപന്നങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യമില്ലാത്തതും പ്രതിസന്ധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.