കുളത്തൂപ്പുഴ: കിഴക്കന്‍ മേഖലയില്‍ കാട്ടുമൃഗ ശല്യം രൂക്ഷമാകുന്നു. പാതക്കു കുറുകെ ചാടിയ മ്ലാവ് ഇടിച്ച് ഇരുചക്ര വാഹനം മറിഞ്ഞ് യാത്രികരായ യുവാവിനും മാതാവിനും പരിക്കേറ്റു. കുളത്തൂപ്പുഴ കുമരംകരിക്കം റോസ് വില്ലയില്‍ അജിന് റോയി(25), മാതാവ് ഷീബ (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ ചോഴിയക്കോട് ആനക്കുളം പാതയില്‍ തകരമണ്ണിനു സമീപമായിരുന്നു അപകടം. രാവിലെ എട്ടോടെചോഴിയക്കോട് പളളിയിലെ പ്രാര്‍ഥനയില്‍ പങ്കെടുത്ത ശേഷം ഇരുവരും തകരംമണ്ണിലെ കുടുംബ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. വനപതയിലെ യാത്രക്കിടെ അപ്രതീക്ഷിതമായി മ്ലാവുകള്‍ വാഹനത്തിന്റെ മുന്നില്‍ ചാടുകയായിരുന്നു. ഇവയെ ഇടിക്കാതിരിക്കാന്‍ ബ്രേക്ക് ചെയ്യവെ പിന്നാലെയെത്തിയ മ്ലാവ് ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇടുപ്പെല്ലിന് സാരമായി പരിക്കേറ്റ അജിന് റോയിയെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വീഴ്ചയില്‍ കാല്‍മുട്ടുകള്‍ക്ക് പരിക്കേറ്റ മാതാവിനെ പ്രാഥമിക ചികിത്സ നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.