കുളത്തൂപ്പുഴ: ശെന്തുരുണി വനമേഖലയില്‍നിന്ന് കാടിറങ്ങിയ ഒറ്റയാന് കഴിഞ്ഞദിവസം പകല്‍ അമ്പതേക്കര്‍ പാതയോരത്തെത്തിയത് നാട്ടുകാരില്‍ ഭീതി പടര്‍ത്തി. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സമീപത്തെ തേക്കു തോട്ടത്തിനുള്ളില്‍ കാട്ടാനയുടെ സാന്നിധ്യം വഴിയാത്രക്കാരില്‍ ചിലര്‍ തിരിച്ചറിഞ്ഞത്.
കുട്ടിവനത്തില്‍ നിന്നിരുന്ന ആന പ്രധാന ക്രമേണ പാതയുടെ അടുത്തേക്കെത്തിയതോടെ പാതയിലൂടെ എത്തിയവര്‍ അകലേക്ക് മാറിനിന്നു. ആളുകളുടെ ഒച്ചയും ബഹളവും ഏറിയതോടെ ഒറ്റയാന് സമീപത്തെ കുട്ടിവനത്തിലേക്ക് കയറി.
പ്രദേശത്ത് കിഴക്കന്‍കാറ്റ് വീശിയടിക്കുന്നതിനാല്‍ ഇടതൂര്‍ന്ന വനത്തില്‍ ആന നിലയുറപ്പിക്കില്ലെന്നാണ് കരുതുന്നത്. എതുസമയത്തും പ്രധാന പാതയോരത്തേക്ക് കാട്ടാന തിരികെ എത്താന്‍ സാധ്യതയുണ്ടെന്നതിനാൽ നാട്ടുകാര്‍ ജാഗ്രതയിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.