കുളത്തൂപ്പുഴ: തുടര്‍ച്ചയായി മൂന്നാംദിനവും പുഴകടന്നെത്തിയ കാട്ടാനക്കൂട്ടം കുളത്തൂപ്പുഴ ടൗണിനു സമീപം കൃഷിനാശം വിതച്ചതോടെ പ്രദേശവാസികള്‍ ഭീതിയില്‍. കുളത്തൂപ്പുഴ യു.പി സ്കൂള്‍ കവലയില്‍ പതിനാറേക്കര്‍ പാതയോട് ചേര്‍ന്നുള്ള കൃഷിയിടത്തിലും സമീപ പുരയിടങ്ങളിലും ബുധനാഴ്ച രാത്രിയിലും തുടര്‍ച്ചയായി കാട്ടാനക്കൂട്ടമെത്തുകയായിരുന്നു.
വൈറ്റ് ഹൗസില്‍ സലീമിന്റെ പുരയിടത്തിലുണ്ടായിരുന്ന തെങ്ങുകളും വാഴകളും മൂന്നു ദിവസംകൊണ്ട് പൂര്‍ണമായും തകത്തു. പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനു സമീപത്തെ വീട്ടുമുറ്റം വരെയെത്തിയ കാട്ടാനക്കൂട്ടം പുലര്‍ച്ചയോടെ പിന്‍വാങ്ങുകയായിരുന്നു. പ്രദേശത്തെ പുരയിടങ്ങളിലെല്ലാം തെങ്ങുകളും വാഴകളും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഇത് നശിപ്പിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്.
പതിനാറേക്കര്‍ പാതക്കിപ്പുറം വയല്‍നികത്തി നടത്തുന്ന വാഴകൃഷിയിടത്തിലേക്ക് രാത്രിയില്‍ കാട്ടാനക്കൂട്ടം കടന്നാല്‍ കുളത്തൂപ്പുഴ സെന്‍ട്രല്‍ ജങ്ഷനിലേക്ക് എത്താൻ സൗകര്യമാണ്. ഇത് പ്രദേശവാസികളുടെ ഭീതി വര്‍ധിപ്പിക്കുന്നു. സന്ധ്യ മയങ്ങിയാല്‍ പതിനാറേക്കര്‍ പാതയിലൂടെ സഞ്ചരിക്കാൻ നാട്ടുകാർ ഭയക്കുന്നു. വനം വകുപ്പ് ഇടപെട്ട് കാട്ടാനക്കൂട്ടത്തെ പ്രദേശത്തു നിന്നും തുരത്താൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.