കുളത്തൂപ്പുഴ: കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലകളിലേക്കും എത്തുന്ന കാട്ടുമൃഗങ്ങളുടെ ശല്യത്തെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഉണ്ടാകുന്ന നാശങ്ങള്‍ക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷ സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും തുക ലഭിക്കുന്നില്ലെന്ന് ആക്ഷേപം. കുളത്തൂപ്പുഴ മേഖലയില്‍ കുരങ്ങുകളുടെയും കാട്ടുപന്നികളുടെയും ശല്യം നിമിത്തം ദിനംപ്രതി നിരവധി കര്‍ഷകര്‍ക്ക് കൃഷിനാശം നേരിടുന്നുണ്ട്. കാട്ടാനകളുടെ ആക്രമണവുമുണ്ട്. വീടുകൾക്കുവരെ നാശമുണ്ടാകുന്നതും പതിവാണ്.
കാട്ടുമൃഗങ്ങളുടെ ആക്രമണ വിവരമറിഞ്ഞെത്തുന്ന വനപാലകരുടെ നിര്‍ദേശപ്രകാരം ആവശ്യപ്പെടുന്ന രേഖകളടക്കം അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുമെങ്കിലും തുടര്‍നടപടികള്‍ക്ക് കാലതാമസമുണ്ടാകുന്നു. മാസങ്ങള്‍ കഴിഞ്ഞാല്‍പോലും നഷ്ടപരിഹാരം ലഭിക്കാത്ത അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
സമര്‍പ്പിച്ച അപേക്ഷകളുടെ സ്ഥിതിവിവരം ലഭിക്കുന്നില്ലെന്നും സെക്ഷന്‍ ഫോറസ്റ്റ് അധികൃതര്‍ നഷ്ടപരിഹാരത്തിനായി നിര്‍ദേശിച്ച് പരിശോധന റിപ്പോര്‍ട്ട് അടക്കം അയക്കുന്ന അപേക്ഷകളില്‍പോലും കാലതാമസമുണ്ടാകുന്നതായും കര്‍ഷകര്‍ ആരോപിച്ചു. കര്‍ഷകര്‍ കടം വാങ്ങിയും മറ്റും കൃഷിയിറക്കി മാസങ്ങളോളം പ്രതീക്ഷകളോടെ കാത്തുസൂക്ഷിച്ച കൃഷികളാണ് കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുന്നത്.
വിളനാശത്തിന് ആനുപാതികമായി നഷ്ടപരിഹാരം ലഭിക്കില്ലെന്ന് അറിയാമെങ്കിലും ഉള്ള തുക സമയബന്ധിതമായി ലഭിക്കുകയാണെങ്കില്‍ പ്രതിസന്ധി മറി കടക്കാനാവുമെന്ന് കര്‍ഷകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.