മൈ​നാ​ഗ​പ്പ​ള്ളി കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കു​വേ​ണ്ടി പ​ബ്ലി​ക്

മാ​ർ​ക്ക​റ്റി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി വ​രു​ന്ന ജ​ല​സം​ഭ​ര​ണി

മൈനാഗപ്പള്ളി കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്

ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിന്‍റെ വലിയ പ്രശ്നമായിരുന്ന മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരമാകുന്നു. ശാശ്വത പരിഹാരമായി നിർദേശിക്കപ്പെട്ട മൈനാഗപ്പള്ളി കുടിവെള്ള പദ്ധതി അവസാന ഘട്ടത്തിലാണ്. സ്റ്റേറ്റ് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 5.1 കോടി രൂപ ചെലവിൽ മൈനാഗപ്പള്ളി പൊതു മാർക്കറ്റിൽ നിർമിക്കുന്ന ഉപരിതല ജലസംഭരണി നിർമാണം ഏകദേശം പൂർത്തിയായി.

ശാസ്താംകോട്ട ജലശുദ്ധീകരണശാലയിൽ നിന്ന് 350 എം.എം.ഡി.ഐ പൈപ്പ് സ്ഥാപിച്ചാണ് ജലം ഇവിടെ എത്തിക്കുന്നത്. പൈപ്പ് ലൈൻ നേരേത്തതന്നെ പൂർത്തിയാക്കിയിരുന്നു. എം.എൽ.എ ഫണ്ടിൽ നിന്നും ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നും 50 ലക്ഷം വീതം ഉൾപ്പെടുത്തിയാണ് പൈപ്പ് ലൈനുകൾ സ്ഥാപിച്ചത്. പദ്ധതിയുടെ ഭാഗമായി ശാസ്താംകോട്ട ഫിൽറ്റർ ഹൗസ് പൂർണമായും സോളാർ പാനലുകൾ സ്ഥാപിക്കും. കൂടാതെ 40 എച്ച്.പി ശേഷിയുള്ള പമ്പ് സെറ്റുകളും സ്ഥാപിക്കും. ജലസംഭരണി സ്ഥാപിക്കുന്നതിന് മൈനാഗപ്പള്ളി പബ്ലിക് മാർക്കറ്റിന്‍റെ ഭാഗമായിരുന്ന ഇരുപത് സെന്‍റോളം വസ്തു ഗ്രാമപഞ്ചായത്ത് വിട്ടുനൽകുകയായിരുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ മൈനാഗപ്പള്ളി പഞ്ചായത്തിലെ 22 വാർഡുകളിലും കുടിവെള്ളം മുടക്കമില്ലാതെ ലഭിക്കും. ഇതിന് മുന്നോടിയായി എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകിവരുകയാണ്.

Tags:    
News Summary - Mainagapally drinking water project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.