കൊല്ലം: ഭാര്യാപിതാവിന്റെ കൈ അടിച്ചൊടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശക്തികുളങ്ങര മീനത്ത് ചേരിയിൽ മാതൃക നഗർ ബേത്ലഹേം വീട്ടിൽ ഷെബിൻ ബാബു (32) ആണ് പിടിയിലായത്. ശക്തികുളങ്ങര മീനത്ത് ചേരി സ്വദേശിയായ പോളും ഭാര്യയുമാണ് ആക്രമിക്കപ്പെട്ടത്.
ബ്രിട്ടനിലായിരുന്ന ഷെബിൻബാബു വിവാഹം കഴിച്ചതിനുശേഷം ജോലിക്ക് പോകാതെ നിൽക്കുന്നതിനെചൊല്ലി ഭാര്യ നീനപോളുമായി നിരന്തരം വഴക്കായിരുന്നു. ഇത് അന്വേഷിക്കാനെത്തിയപ്പോഴാണ് പോളിനെ ആക്രമിച്ചത്.
തടയാൻ ശ്രമിച്ച പോളിന്റെ ഭാര്യെയയും ആക്രമിച്ചു. ഇരുവരും ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ വി. അനീഷ്, സുബാഷ്, എ.എസ്.ഐമാരായ സുദർശനൻ, സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.