കൊട്ടാരക്കര: ആലപ്പുഴയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനായിരുന്ന കരീപ്ര കുടിക്കോട് പടിഞ്ഞാറ്റെവിള വിഘ്നേഷ് ബാബു(21)വിന്റെ മരണത്തിൽ ൈക്രംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈ.എസ്.പി രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 27ന് രാത്രിയിലാണ് ആശുപത്രി വളപ്പിലെ കെട്ടിടത്തിൽ വിഘ്നേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ആശുപത്രിയിലെ അക്കൗണ്ടന്റായിരുന്നു വിഘ്നേഷ്. ജോലി സമ്മർദമുണ്ടായിരുന്നുവെന്നും ആശുപത്രിയിൽ നിന്നും അതേ മാനേജ്മന്റിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിലേക്ക് വിഘ്നേഷിനെ മാറ്റിയതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരന്നുവെന്നും ആരോപണം ഉയർന്നിരുന്നു. ബന്ധുക്കൾ എത്തും മുമ്പ് മൃതദേഹം മാറ്റിയതും ഇൻക്വസ്റ്റ് തയാറാക്കിയതും ദുരൂഹത വർധിപ്പിച്ചു.
ആലപ്പുഴ സൗത്ത് പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്നും കാട്ടി വിഘ്നേഷിന്റെ പിതാവ് ബാബുവും അമ്മ രാധാമണിയും ആലപ്പുഴ എസ്.പി.ക്ക് പരാതി നൽകിയിരുന്നു.
ദുഃഖവെള്ളിയാഴ്ച ദിവസം കുടുംബം ഒന്നടങ്കം പൊലീസ് സ്റ്റേഷന് മുന്നിൽ നിരാഹാര സമരം നടത്താനും തീരുമാനിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ചതായി ബന്ധുക്കൾക്ക് അറിയിപ്പ് ലഭിച്ചത്. അന്വേഷണസംഘം തങ്ങളുടെ മൊഴിയെടുത്തതായും ബാബുവും രാധാമണിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.