പുനലൂർ (കൊല്ലം): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വാളകം അമ്പലത്തുവിള പുലിയം കോളനിയിൽ ഈട്ടിവിള വീട്ടിൽ എസ്. ആദിത് (19) ആണ് പോക്സോ നിയമപ്രകാരം പിടിയിലായത്.
കഴിഞ്ഞ ജനുവരിയിൽ പീഡനത്തിനിരയായ പുനലൂർ സ്വദേശിനിയായ പെൺകുട്ടിയുടെ വീടിനു സമീപത്തെ ക്ഷേത്രത്തിൽ ആദിത് ഉത്സവത്തിന് വന്നിരുന്നു. അന്ന് പെൺകുട്ടിയെ പരിചയപ്പെട്ട ശേഷം പിന്നീട്, ഫോൺ വഴിയും നേരിട്ടും സൗഹൃദം സ്ഥാപിച്ചു. കഴിഞ്ഞ ദിവസം ഇയാൾ പുനലൂരിൽ വന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയെ കാണ്മാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. എസ്.ഐമാരായ മിഥുൻ, കൃഷ്ണകുമാർ, ജെയിംസ്, എ.എസ്.ഐമാരായ രാജൻ, ശ്രീലാൽ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.