കുളത്തൂപ്പുഴ: ജനവാസ മേഖലയില്‍ അവശനിലയില്‍ കണ്ടെത്തിയ മ്ലാവിനെ മൃഗാശുപത്രിയിലേക്ക് മാറ്റി. കുളത്തൂപ്പുഴ ആറ്റിനുകിഴക്കേകര ചെമ്പനഴികം ഏലായില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് മ്ലാവിനെ അവശനിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ തോട്ടത്തിനുള്ളില്‍ തീറ്റതേടിയ ശേഷം മടങ്ങുന്നതിനിടയില്‍ ഉയരത്തിലുളള മണ്‍തിട്ടയില്‍ നിന്നു നില തെറ്റി താഴേക്ക് പതിച്ചതെകാമെന്നാണ് വനപാലകര്‍ സംശയിക്കുന്നത്. നാട്ടുകാര്‍ ഇടപെട്ട് ദാഹനീരു നല്കി കാട്ടിലേക്കയക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നു അഞ്ചല്‍ വനം റെയിഞ്ചില്‍ നിന്നും ഫോറസ്റ്റര്‍ അഭിലാഷിന്റെ നേതൃത്വത്തിലെത്തിയ ആര്.ആര്.ടി. സംഘം സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും എഴുന്നേല്പ്പിക്കാനാകാത്ത വിധം അവശനിലയിലായതിനാല്‍ മ്ലാവിനെ കൂട്ടിനുളളിലാക്കി വിധഗ്ദ ചികിത്സക്കായി മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.