ചവറ: കെ.പി.സി.സി വിചാർ വിഭാഗ് ചവറ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഡോ. പ്രതാപവർമ തമ്പാൻ അനുസ്മരണവും സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് മത്സരവും കെ.പി.സി.സി സെക്രട്ടറി പി. ജർമിയാസ് ഉദ്ഘാടനം ചെയ്തു. വിചാർ വിഭാഗ് ചവറ നിയോജക മണ്ഡലം പ്രസിഡന്‍റ് റോസാനന്ദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ചെക്കനാൽ സനൽകുമാർ, വിചാർ വിഭാഗ് ജില്ല ജനറൽ സെക്രട്ടറി ശശി ഉദയഭാനു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ചവറ ഗോപകുമാർ, ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി ചവറ ഹരീഷ്കുമാർ, ചവറ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബാബു, ശശികുമാർ, ചന്ദ്രൻ പുതുമന്ദിരം എന്നിവർ സംസാരിച്ചു. ബധിരനും മൂകനുമായ മധ്യവയസ്കനെ കാണാതായെന്ന് പരാതി ശാസ്താംകോട്ട: മൂകനും ബധിരനുമായ ആളെ കാണാതായെന്ന് പരാതി. കഴിഞ്ഞ ഞായറാഴ്ച ഉച്ച മുതലാണ് ശാസ്താംകോട്ട പള്ളിശേരിക്കല്‍ തെറ്റിക്കുഴിതെക്കതില്‍ സുബേര്‍കുട്ടിയെ (54) കാണാതായത്. സുബേര്‍കുട്ടിക്ക് എഴുത്തും വായനയുമറിയില്ല. ശാസ്താംകോട്ടക്കും പള്ളിശേരിക്കലിനും ഇടയിലുള്ളതല്ലാതെ മറ്റ് സ്ഥലപരിചയവുമില്ല. ഭരണിക്കാവിൽ ഒരു പാര്‍ട്ടി ഓഫിസില്‍ െവച്ച് വികലാംഗരുടെ സംഘടന രൂപവത്കരിക്കുന്നുവെന്നും സഹായങ്ങള്‍ കിട്ടാന്‍ ഉപകരിക്കുമെന്നും അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ സഹോദരന്‍റെ സഹായത്തോടെ ഇവിടെ എത്തുകയായിരുന്നത്രെ. ഇതിനിടെ പാല്‍ കറന്ന് സൊസൈറ്റിയിലെത്തിക്കേണ്ട ജോലിക്കായി ഉച്ചയായപ്പോള്‍ പുറത്തിറങ്ങിയതാണെന്നാണ് നിഗമനം. ഇയാള്‍ ഇറങ്ങിപ്പോയ കാര്യം സഹോദരന്‍ അറിഞ്ഞില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സുബേർകുട്ടി സിനിമാപറമ്പ് ഭാഗത്തേക്ക് നടന്നുപോകുന്നതായി സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. അവിടെ നിന്ന് അടൂർ, പന്തളം, മാവേലിക്കര, ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടതായും പറയുെന്നങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശാസ്താംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9446707646, 9745551399, 8089235780 എന്നീ നമ്പറുകളിൽ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.