ഓച്ചിറ: ക്ലാപ്പന ആയിരംതെങ്ങ് ഭാഗത്ത് ഓണം പ്രമാണിച്ച് ചാരായം വാറ്റാനുള്ള കോട സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് കടന്നൽ കുത്തേറ്റ് പരിക്കേറ്റു.
സിവിൽ എക്സൈസ് ഓഫിസർമാരായ ചാൾസ്, സന്തോഷ്, അനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഈ മേഖലയിൽനിന്ന് ചാരായം വാറ്റാൻ തയാറാക്കിയ 175 ലിറ്റർ കോട കണ്ടെത്തി എക്സൈസ് കേസെടുത്തിരുന്നു. വീണ്ടും ഇവിടെ കോട സംഭരിക്കുന്നതായി അറിവ് ലഭിച്ചതിനെതുടർന്ന് നടത്തിയ റെയ്ഡിനിടയിലാണ് അപകടം സംഭവിച്ചത്. കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമീഷണർ റോബർട്ട്, കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉദയകുമാർ, റേഞ്ച് ഓഫിസർ പ്രശാന്ത് എന്നിവരടങ്ങുന്ന സംഘം സ്ഥലത്ത് സന്ദർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.