ശബരിമല തീർഥാടനത്തിനെത്തിയവരുടെ മൊബൈലും പണവും കവർന്ന പ്രതി പിടിയിൽ

 ഓച്ചിറ:ശബരിമല ദർശനത്തിന് പോകാനായി കാറിൽ  ഓച്ചിറയിൽ എത്തിയ അയ്യപ്പൻമാരുടെ മൊബൈൽ ഫോണുകളും പണവും കവർന്ന കേസിലെ പ്രതിയെ ഓച്ചിറ പൊലീസ് അറസ്റ്റു ചെയ്തു. പാലോട്, പെരിങ്ങമല, കരുമാൻകോട് സന്ധ്യാ കോട്ടേജിൽ സനോഷ് ഗോപി (44) ആണ് അറസ്റ്റിലായത്.      കഴിഞ്ഞ ആറിന്   ഓച്ചിറയിലെത്തിയ അയ്യപ്പൻമാർ കാർ പൂട്ടിയതിന് ശേഷം ക്ഷേത്രത്തിലേക്ക് പോയി.  ഇതേസമയം കൃത്രിമ താക്കോലും മറ്റ് സാമഗ്രഹികളും ഉപയോഗിച്ച് കാർ തുറന്നു കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന വിലകൂടിയ മൂന്ന് മൊബൈൽ ഫോണുകളും 4,500 രൂപയും ഇയാൾ മോഷ്ടിച്ചു.    

മോഷ്ടിച്ച മൊബൈൽ ഫോണുകൾ കോട്ടയത്തുള്ള കടയിൽ വിറ്റു.  വിറ്റ മൊബൈലിൽ ഒന്ന് ഉപയോഗിച്ചതോടെ, ‌ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലാണ് പ്രതി കുടുങ്ങിയത്.  കോട്ടയത്തെ കടയിലെത്തിയ പോലീസ് കടയുടമയെകൊണ്ട് ഇയാളെ കടയിലെക്ക് വിളിച്ചു വരുത്തി പിടികൂടുകയുമായിരുന്നു.        സ്റ്റേഷൻ ഇൻസ്പെക്ടർ  പി. വിനോദ്, എസ്. ഐ. മാരായ നിയാസ്, സലാം, എ. എസ്. ഐ. മാരായ സന്തോഷ്, വേണു, വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. 

Tags:    
News Summary - One arrested in theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.