ഓച്ചിറ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പുത്തൻ തെരുവ് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ഐ.എൻ.എല്ലിൽനിന്ന്​ നേതാക്കളുടെ രാജി. സംസ്ഥാന പ്രവർത്തക സമിതി അംഗവും എൻ.എൽ.യു ജില്ല പ്രസിഡൻറുമായ യു.എ. സലാം, സംസ്ഥാന കൗൺസിലർ എ. സുലൈമാൻ കുഞ്ഞ്, എൻ.എൽ.യു മണ്ഡലം പ്രസിഡൻറ്​ സിദ്ധിക്ക്, വ്യു മൺസ് ലീഗ് ജില്ല സെക്രട്ടറി നദീറ എന്നിവരാണ് രാജിവെച്ചത്.

11 മണ്ഡലങ്ങളിൽ ഇരവിപുര​െത്താഴിച്ച് മറ്റിടങ്ങളിൽ കമ്മിറ്റിയോ പ്രവർത്തകരോ ഇ​െല്ലന്ന് രാജിവെച്ചവർ പറയുന്നു. കഴിഞ്ഞയാഴ്ചവരെ ലീഗിൽ പ്രവർത്തിച്ചയാളെ ഒരു കൂടിയാലോചനയും നടത്താതെ സ്ഥാനാർഥിയാക്കിയത് അംഗീകരിക്കാനാകില്ല. ഈ ഡിവിഷനിലെ ഐ.എൻ.എൽ സ്ഥാനാർഥിക്കെതിരെ പ്രവർത്തനം നടത്തും. യു.എ. സലാം, അബ്​ദുൽ സലാം അൽഹന, എ. സുലൈമാൻ കുഞ്ഞ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.