സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് െഎ.എൻ.എല്ലിൽ രാജി
text_fieldsഓച്ചിറ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പുത്തൻ തെരുവ് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ഐ.എൻ.എല്ലിൽനിന്ന് നേതാക്കളുടെ രാജി. സംസ്ഥാന പ്രവർത്തക സമിതി അംഗവും എൻ.എൽ.യു ജില്ല പ്രസിഡൻറുമായ യു.എ. സലാം, സംസ്ഥാന കൗൺസിലർ എ. സുലൈമാൻ കുഞ്ഞ്, എൻ.എൽ.യു മണ്ഡലം പ്രസിഡൻറ് സിദ്ധിക്ക്, വ്യു മൺസ് ലീഗ് ജില്ല സെക്രട്ടറി നദീറ എന്നിവരാണ് രാജിവെച്ചത്.
11 മണ്ഡലങ്ങളിൽ ഇരവിപുരെത്താഴിച്ച് മറ്റിടങ്ങളിൽ കമ്മിറ്റിയോ പ്രവർത്തകരോ ഇെല്ലന്ന് രാജിവെച്ചവർ പറയുന്നു. കഴിഞ്ഞയാഴ്ചവരെ ലീഗിൽ പ്രവർത്തിച്ചയാളെ ഒരു കൂടിയാലോചനയും നടത്താതെ സ്ഥാനാർഥിയാക്കിയത് അംഗീകരിക്കാനാകില്ല. ഈ ഡിവിഷനിലെ ഐ.എൻ.എൽ സ്ഥാനാർഥിക്കെതിരെ പ്രവർത്തനം നടത്തും. യു.എ. സലാം, അബ്ദുൽ സലാം അൽഹന, എ. സുലൈമാൻ കുഞ്ഞ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.