ഓച്ചിറ: ആയിരംതെങ്ങ് ജംങ്ഷനിലെ കടകൾ തീവെച്ച സംഭവത്തിലെ സൂത്രധാരനായ വ്യവസായി ആലുംപീടിക, എ. ആർ. വില്ലയിൽ ശാരങ്ഗധരനെ പ്രതിയാക്കി. ;പ്രതിയെ കണ്ടെത്താൻ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.
കേസിലെ ഒന്നാം പ്രതിയും, പാവുമ്പാ കള്ളു ഷാപ്പിലെ ജീവനക്കാരനുമായ തഴവ തെക്കുംമുറി കിഴക്ക് ദീപൂ ഭവനത്തിൽ ദീപു (36), രണ്ടാം പ്രതി തഴവ തെക്കുംമുറി കിഴക്ക് ഷിജിൻ ഭവനത്തിൽ ഷിജിൻ ഷാജി (ഉണ്ണി - 22) എന്നിവർക്ക് അഞ്ചു ലക്ഷം രൂപാ വാഗ്ദാനം ചെയ്ത് പ്രതി കൃത്യം ചെയ്യിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ.
ദീപുവും ഷിജിൻ ഷാജിയും റിമാൻഡിലാണ്. കരുനാഗപ്പള്ളി എ.സി.പി. ഷൈനു തോമസ്, ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ പി. വിനോദ്, എസ്.ഐ.നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വഷണം നടത്തുന്നത്.
ആയിരംതെങ്ങ് തനിമ പ്രസാദിൻ്റെ തനിമ സ്റ്റോർ, മധുരപ്പിള്ളിൽ ബാബുവിൻ്റെ അഖിൽ ബേക്കറി, ചവറ കൊന്നയിൽ അജിത്തിൻ്റെ ജ്യുവൽ പെയിൻ്റ് കട എന്നിവയാണ് കത്തിച്ചത്. മൂന്നു കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പ്രസാദുമായുള്ള പകയാാണ് കടകൾ തീയിട്ടു നശിപ്പിക്കാൻ കാരണമെന്ന് പൊലീസ് നിഗമനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.