ക​ട​യി​ൽ ക​യ​റി മ​ർ​ദി​ച്ചു; മൂ​ന്നു​പേ​ർ​ക്കെ​തി​രെ കേ​സ്

പ​ര​വൂ​ര്‍: ക​ട​യി​ല്‍ ക​യ​റി തൊ​ഴി​ലാ​ളി​യെ മ​ര്‍ദി​ച്ച പ​രാ​തി​യി​ല്‍ മൂ​ന്നു​പേ​ര്‍ക്കെ​തി​രെ പ​ര​വൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ ക​ല​യ്ക്കോ​ട് ഗാ​ന്ധി​സ്മാ​ര​ക വാ​യ​ന​ശാ​ല​യു​ടെ സ​മീ​പ​ത്തെ ത​ടി​പ്പ​ണി ന​ട​ത്തു​ന്ന ക​ട​യി​ലാ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്. ക​ല​യ്ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​മ​ല്‍ പ്ര​സാ​ദ്, മ​നു സോ​മ​ന്‍, ഗി​രീ​ഷ് എ​ന്നി​വ​ര്‍ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

ബൈ​ക്കി​ലെ​ത്തി​യ മൂ​വ​രും ക​ട​യി​ല്‍ ക​യ​റി തൊ​ഴി​ലാ​ളി​യാ​യ അ​രു​ണി​നെ മ​ര്‍ദി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​ന്‍ ശ്ര​മി​ച്ച ക​ട​യു​ട​മ മ​ണി​ക​ണ്ഠ​നെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. അ​രു​ണിെൻറ മാ​താ​വും ക​ട​യു​ട​മ മ​ണി​ക​ണ്ഠ​നും ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ര​വൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.