കടയിൽ കയറി മർദിച്ചു; മൂന്നുപേർക്കെതിരെ കേസ്
text_fieldsപരവൂര്‍: കടയില്‍ കയറി തൊഴിലാളിയെ മര്‍ദിച്ച പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പരവൂര്‍ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ കലയ്ക്കോട് ഗാന്ധിസ്മാരക വായനശാലയുടെ സമീപത്തെ തടിപ്പണി നടത്തുന്ന കടയിലാണ് അതിക്രമം നടന്നത്. കലയ്ക്കോട് സ്വദേശികളായ അമല്‍ പ്രസാദ്, മനു സോമന്, ഗിരീഷ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ബൈക്കിലെത്തിയ മൂവരും കടയില്‍ കയറി തൊഴിലാളിയായ അരുണിനെ മര്‍ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച കടയുടമ മണികണ്ഠനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. അരുണിെൻറ മാതാവും കടയുടമ മണികണ്ഠനും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരവൂര്‍ പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.