പി​റ​വ​ന്തൂ​ര്‍ പ​ത്തു​പ​റ​യി​ലെ വ​ന​ദീ​പ്തി സ്വ​ഭാ​വി​ക വ​ന​മേ​ഖ​ല​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക​വാ​ടം

വനദീപ്തി കൂടുതല്‍ ദീപ്തമാകുന്നു

പ​ത്ത​നാ​പു​രം: കാ​ടി​നെ പ​റ്റി അ​റി​യാ​നും കാ​ടി​ന്‍റെ സ്പ​ന്ദ​ന​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കാ​നും വ​ന​ദീ​പ്തി സ്വ​ഭാ​വി​ക വ​ന​ത്തി​ല്‍ സ​ഞ്ചാ​രി​ക​ള്‍ക്കാ​യി കൂ​ടു​ത​ല്‍ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ങ്ങു​ന്നു.

പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ത്തു​പ​റ മ​നു​ഷ്യ​നി​ർ​മി​ത വ​ന​ത്തി​ലാ​ണ് സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി കാ​ടി​ന്റെ ന​ന്മ​യും നി​റ​വും പൊ​തു​ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ക്ക് തു​ട​ക്ക​മി​ടു​ന്ന​ത്.

2012ല്‍ ​പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സാ​മൂ​ഹി​ക വ​ന​വ​ത്​​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ വ​നാ​തി​ര്‍ത്തി​യി​ല്‍ ഫ​ല​വ​ര്‍ഗ്ഗ​മ​ര​ങ്ങ​ളും കാ​ട്ടു​മ​ര​ങ്ങ​ളും വ​ച്ചു പി​ടി​പ്പി​ച്ച​ത്. 2000ത്തി​ല്‍ അ​​ക്വേ​ഷ്യ തോ​ട്ട​മാ​യി​രു​ന്നു ഇ​വി​ടെ. ശെ​ന്തു​രു​ണി, അ​ച്ച​ന്‍കോ​വി​ല്‍ വ​ന​മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി അ​പൂ​ർ​വ വൃ​ക്ഷ​ങ്ങ​ളും നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ല്‍ കാ​ണു​ന്ന വി​വി​ധ മ​ര​ങ്ങ​ളും 5.7 ഹെ​ക്ട​ർ വ​ന​ഭൂ​മി​യി​ൽ ഉ​ണ്ട്. കാ​ടി​നു​ള്ളി​ൽ നി​ന്ന്​ പ​ക്ഷി​മൃ​ഗാ​ദി​ക​ൾ സ്വാ​ഭാ​വി​ക വ​ന​ത്തി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്. 13 വ​ര്‍ഷം​കൊ​ണ്ട് മി​ക്ക വൃ​ക്ഷ​ങ്ങ​ളും വ​ള​ർ​ച്ച​യെ​ത്തി. തൈ​ക​ളു​ടെ പ​രി​പാ​ല​നം പൂ​ർ​ത്തി​യാ​യ​തോ​ടെ പ്ര​ദേ​ശം വ​നം വ​കു​പ്പി​ന് കൈ​മാ​റി. വ​ന​ദീ​പ്തി പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ല്‍ സൗ​ക​ര്യ​മൊ​രു​ക്കി സ്വാ​ഭാ​വി​ക വ​നം ആ​സ്വ​ദി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ പൊ​തു​പ്ര​വ​ര്‍ത്ത​ക​രാ​യ സു​ഭാ​ഷ് ജി ​നാ​ഥും ഫ്രാ​ന്‍സി​സും ചേ​ര്‍ന്ന് രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കി ന​ല്‍കി. കെ.​ബി.​ഗ​ണേ​ഷ്​ കു​മാ​ര്‍ എം.​എ​ല്‍.​എ വ​ഴി പ​ദ്ധ​തി വ​നം​വ​കു​പ്പി​ന് സ​മ​ര്‍പ്പി​ക്കു​ക​യും സ​ര്‍ക്കാ​ര്‍ അ​നു​മ​തി​യോ​ടെ പ്രാ​രം​ഭ​ഘ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​വി​ടെ നി​ബി​ഡ​വ​നം ആ​യി മാ​റു​മെ​ന്നാ​ണ് വ​കു​പ്പി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. നി​ല​വി​ല്‍ ഇ​വി​ടെ എ​ത്തു​ന്ന​വ​ർ​ക്കാ​യി വ​നം​വ​കു​പ്പ് പ്ര​ത്യേ​ക ക്ലാ​സ്സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. വ​നം​വ​കു​പ്പി​നെ വി​ജ്ഞാ​ന​കേ​ന്ദ്രം, വ​ന​ശ്രീ വി​പ​ണ​ന​കേ​ന്ദ്രം, വൃ​ക്ഷ​ത്തൈ വി​ത​ര​ണ കേ​ന്ദ്രം എ​ന്നി​വ ഇ​തി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

Tags:    
News Summary - Enjoy the natural forest with more amenities in Vanadipti region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.