പത്തനാപുരം: തെരഞ്ഞെടുപ്പിെൻറ പ്രചാരണപരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച് ഇവൻറ് മാനേജ്മെൻറ് സംഘങ്ങൾ സജീവം. ചുവരെഴുത്ത് മുതല്‍ കൊട്ടിക്കലാശം വരെ ഇവൻറ് മാനേജ്മെൻറുകാര്‍ പ്ലാന്‍ ചെയ്യും. പോസ്റ്റർ, ചുവരെഴുത്ത്, അനൗണ്‍സ്മെൻറ് എന്നിവ വഴിയുള്ള പ്രചാരണത്തിലാണിപ്പോൾ മത്സരം. ഉരുളക്ക് ഉപ്പേരി പോലെയുള്ള തലവാചകങ്ങള്‍ ഉള്‍പ്പെടുത്തിയ ബോര്‍ഡുകളാണ് അധികവും. വ്യത്യസ്തതയും വലിപ്പവും വർധിപ്പിച്ചാണ് പാർട്ടികൾ തങ്ങളുടെ മിടുക്ക് പ്രദർശിപ്പിക്കുന്നത്. പ്രചാരണബോര്‍ഡുകള്‍ ഡിസൈന്‍ ചെയ്യുന്നതും പ്രചാരണത്തിെൻറ സമയക്രമം വരെ തയാറാക്കുന്നതും അക്കാദമിക പഠനം നേടിയ ഡിസൈനർമാരാണ്. സ്ഥാനാർഥിക്കായുള്ള പ്രചാരണവാചകങ്ങൾ തയാറാക്കാനും പ്രത്യേകസംഘങ്ങളുണ്ട്. പോസ്റ്ററിെൻറ നിറം കണ്ട് സ്ഥാനാർഥിയെയും പാർട്ടിയെയും തിരിച്ചറിയാവുന്ന കാലത്തിനും മാറ്റം വന്നു.
വർണങ്ങളുടെയും പൂക്കളുടെയും പ്രകൃതിദൃശ്യങ്ങളുടെയും പാശ്ചാത്തലത്തിലാണ് പോസ്റ്ററുകളിൽ സ്ഥാനാർഥികൾ പ്രത്യക്ഷപ്പെടുന്നത്.
ചുവരെഴുത്തുകളിലും മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. സ്ഥാനാർഥിയുടെ ചിത്രം കൂടി ഉൾപ്പെടുത്തിയാണ് എഴുത്തുകൾ. കോവിഡ് ആയതിനാല്‍ സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണത്തിനും ഇത്തവണ പ്രത്യേക സംഘങ്ങളെ മുന്നണികൾ ഒരുക്കിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ പുത്തൻ പ്രചാരണായുധങ്ങൾ കളത്തിലിറക്കാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.