കൊല്ലം/അഞ്ചാലുംമൂട്/കുണ്ടറ: സംസ്ഥാനത്ത് പട്ടയമിഷനിലൂടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഭൂമിയെന്ന ലക്ഷ്യം ഉടന്‍ പ്രാവര്‍ത്തികമാക്കുമെന്ന് മന്ത്രി കെ. രാജന്. സംസ്ഥാനത്തെ 94 ലക്ഷം കുടുംബങ്ങളിലെ ഒരംഗത്തെയെങ്കിലും വകുപ്പിന്റെ സേവനങ്ങള്‍ ഡിജിറ്റലായി സ്വീകരിക്കാന്‍ പ്രാപ്തരാക്കുന്ന തരത്തില്‍ റവന്യൂ ഇ-സാക്ഷരത നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കൊല്ലം വെസ്റ്റ്, തൃക്കടവൂര്‍, മുളവന എന്നിവിടങ്ങിളിലെ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൊല്ലംവെസ്റ്റിൽ എം. മുകേഷ് എം.എല്‍.എ, തൃക്കടവൂരിൽ മന്ത്രി ജെ. ചിഞ്ചുറാണി, മുളവനയിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എ എന്നിവർ അധ്യക്ഷത വഹിച്ചു.
കലക്ടര്‍ അഫ്സാന പര്‍വീണ്‍, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ.ഡി.എം ആര്. ബീനാറാണി, കൊല്ലം തഹസില്‍ദാര്‍ ജാസ്മിന് ജോര്‍ജ്, അഞ്ചാലുംമൂട് കൗണ്‍സിലര്‍ എസ്. സ്വര്‍ണമ്മ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, കുണ്ടറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ്, വൈസ് പ്രസിഡന്റ് ആര്. ഓമനക്കുട്ടന്‍പിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ശ്യാം, ഗ്രാമ പഞ്ചായത്ത് അംഗം ജെ. സുധാദേവി എന്നിവര്‍ വിവിധ സ്ഥലങ്ങളിലെ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.