ഓയൂർ കരിങ്ങന്നൂരിൽ അപകടത്തിൽ പരിക്കേറ്റ മയിലിനെ വനംവകുപ്പ് അധികൃതർ ഏറ്റെടുക്കുന്നു

അപകടത്തിൽ പരിക്കേറ്റ മയിലിനെ വനംവകുപ്പ് ഏറ്റെടുത്തു

ഓയൂർ (കൊല്ലം): അപകടത്തിൽ പരിക്കേറ്റ നിലയിൽ പുരയിടത്തിൽ കണ്ടെത്തിയ മയിലിനെ വനംവകുപ്പ് ഏറ്റെടുത്തു. വ്യാഴാഴ്ച കരിങ്ങന്നൂർ വാഴവിളയിൽ കളീലഴികത്ത് അനിൽകുമാറിെൻറ പുരയിടത്തിലാണ് മയിലിനെ കണ്ടെത്തിയത്. എല്ലാ ദിവസവും ഒരുആൺ മയിലും അഞ്ച് പെൺ മയിലും വീട്ടിൽ എത്തുമായിരുന്നു. വളരെ നേരം വീട്ടിൽ ചെലവഴിക്കുന്ന മയിലുകൾ വീട്ടിൽ ലഭിക്കുന്ന ഭക്ഷണം കഴിച്ച്​ മണിക്കൂറുകളോളം കറങ്ങിനടക്കുമായിരുന്നു. കൂട്ടത്തിലുള്ള ഒരു പെൺമയിലിെൻറ കാലാണ് ഒടിഞ്ഞ് രക്തത്തിൽ മുങ്ങി എണീറ്റ് പോകാൻ കഴിയാതെ അവശതയിൽ കിടക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.

അഞ്ചൽ വനംവകുപ്പിനെ വിവരം അറിയിച്ചതനുസരിച്ച്​ റേഞ്ച് ഓഫിസർ ബി.ആർ. സന്തോഷ്, വെറ്ററിനറി ഡോക്ടർ സന്തോഷ്, എസ്​.എഫ്.ഒ ആർ. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ മയിലിന്​ പ്രഥമ ശുശ്രൂഷ നൽകി കൊണ്ടുപോയി.

Tags:    
News Summary - peacock injured in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.