പടിഞ്ഞാറേകല്ലട: കടപ്പാക്കുഴി കേന്ദ്രമായി പ്രവർത്തിക്കുന്ന ത്രിവേണി മെറ്റൽ ക്രഷർ പ്ലാന്റിൽ ആരംഭിക്കാൻ പോകുന്ന ടാർ മിക്സിങ് പ്ലാന്റിനെതിരെ ജനകീയ സമരസമിതി നടത്തിവരുന്ന സമരം കൂടുതൽ ശക്തമാകുന്നു. കടപ്പാക്കുഴിയിൽ നടന്നുവരുന്ന റിലേ സത്യഗ്രഹം പതിനെട്ടാം ദിവസം പിന്നിട്ടു.
കടപ്പാക്കുഴി റെസിഡൻസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ബുധനാഴ്ച നടന്ന സത്യഗ്രഹസമരം ജില്ല പരിസ്ഥിതി ഏകോപന സമിതി ജനറൽ കൺവീനർ എ.എ. കബീർ കാരായിക്കോണം ഉദ്ഘാടനം ചെയ്തു.
കടപ്പാക്കുഴി റെസിഡൻസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ജി. വിജയൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ വൈ. ഷാജഹാൻ, സമരസമിതി കൺവീനർ സുരേഷ് ചന്ദ്രൻ, സി.ഡി.എസ് ചെയർപേഴ്സൺ സുശീല, അസോസിയേഷൻ രക്ഷാധികാരി ഗിരീഷ് നാഥ്, നിഷ പ്രസാദ്, രഞ്ജിത, എ.കെ. പ്രദീപ് എന്നിവർ സംസാരിച്ചു. സമരത്തിന് അനിൽകുമാർ, രാജി, ബിന്ദു, പ്രഭാകരൻ, വിമൽ, സാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.