എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചവരും വലയുന്നു

കൊ​ല്ലം: എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ല​ഭി​ച്ചി​ട്ടും ഇ​ഷ്​​ട​മു​ള്ള കോ​ഴ്സും സ്കൂ​ളും തെ​ര​ഞ്ഞെ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ല. ജി​ല്ല​യി​ൽ പ്ല​സ് വ​ൺ പ്ര​വേ​ശ​നം തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ദ്യ അ​ലോ​ട്ട്മെൻറ് ല​ഭി​ച്ച പ​ല എ ​പ്ല​സു​കാ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ സ്കൂ​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ചി​ല്ല. മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ സ്കൂ​ളു​ക​ളു​ടെ പ​ട്ടി​ക ന​ൽ​കി​യ കു​ട്ടി​ക​ൾ​ക്ക് ആ​ദ്യ പ​ത്തി​ൽ എ​വി​ടെ​യും അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ച്ചി​ല്ല. 15 ഉം 16​ഉം ഓ​പ്ഷ​ൻ കൊ​ടു​ത്ത സ്കൂ​ളു​ക​ളി​ലാ​ണ് ആ​ദ്യ അ​ലോ​ട്ട്മെൻറി​ൽ എ ​പ്ല​സ് നേ​ടി​യ​വ​ർ പ്ര​വേ​ശ​നം നേ​ടി​യ​ത്. ചി​ല​യി​ട​ത്താ​ക​ട്ടെ സ​യ​ൻ​സ് ഗ്രൂ​പ് ഓ​പ്ഷ​ൻ വെ​ച്ച​വ​ർ​ക്ക് ഹ്യു​മാ​നി​റ്റീ​സി​ലാ​ണ് പ്ര​വേ​ശ​നം ല​ഭി​ച്ച​ത്. സ്വ​ന്തം വീ​ടി​നു​സ​മീ​പ​ത്തെ സ്കൂ​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന്​ മു​ൻ​ഗ​ണ​ന ന​ൽ​കി അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ​ക്ക് അ​ലോ​ട്ട്മെൻറ് ല​ഭി​ച്ച​താ​ക​ട്ടെ കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ​യു​ള്ള സ്കൂ​ളി​ൽ.

മി​ക​ച്ച പ​ഠ​ന​നി​ല​വാ​രം പു​ല​ർ​ത്തി​യ പ​ല​ർ​ക്കും ഉ​പ​രി​പ​ഠ​ന​ത്തി​ന്​ ആ​ഗ്ര​ഹി​ച്ച സ്കൂ​ളു​ക​ള​ല്ല ആ​ദ്യ അ​ലോ​ട്ട്മെൻറി​ൽ ല​ഭി​ച്ച​ത്. ജി​ല്ല​യി​ൽ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക്ക് 9701 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് ല​ഭി​ച്ച​ത്. 6280 പെ​ൺ​കു​ട്ടി​ക​ളും 3421 ആ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​യി​രു​ന്നു എ ​പ്ല​സ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് എ ​പ്ല​സു​കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത് പ്ര​വേ​ശ​ന​ത്തെ​യും ബാ​ധി​ച്ചു. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ മി​ക​ച്ച പ​ഠ​ന​നി​ല​വാ​ര​മു​ള്ള കു​ട്ടി​ക​ളെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്. കു​ട്ടി പ​ഠി​ച്ച സ്കൂ​ൾ, പ​ഞ്ചാ​യ​ത്ത്, താ​ലൂ​ക്ക് എ​ന്നി​വ പ​രി​ഗ​ണി​ച്ചു​ള്ള വെ​യ്റ്റേ​ഡ് ഗ്രേ​ഡ് പോ​യ​ൻ​റ് ആ​വ​റേ​ജ് പ്ര​കാ​ര​മാ​ണ് പ്ര​വേ​ശ​ന​പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ക്കു​ന്ന​ത്. 90 മാ​ർ​ക്ക് ല​ഭി​ച്ചാ​ലും 99 മാ​ർ​ക്ക് ല​ഭി​ച്ചാ​ലും എ ​പ്ല​സ് എ​ന്നു​മാ​ത്ര​മാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ വ​രു​ന്ന​ത്. 100 മാ​ർ​ക്ക് വാ​ങ്ങി​യ​വ​രും 90 മാ​ർ​ക്ക് ല​ഭി​ച്ച​വ​രും ത​മ്മി​ൽ വേ​ർ​തി​രി​വി​ല്ലാ​തെ എ ​പ്ല​സ് ഗ്രേ​ഡ് ന​ൽ​കു​ന്ന​തും പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളെ സ​ങ്കീ​ർ​ണ​മാ​ക്കു​ന്നു​വെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. 100 മാ​ർ​ക്ക് വ​രെ വ്യ​ത്യാ​സം വ​രു​മെ​ന്നി​രി​ക്കെ ഒ​രേ ഗ്രേ​ഡി​ലൂ​ടെ ഉ​പ​രി​പ​ഠ​ന​ത്തിെൻറ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​മ്പോ​ൾ കൂ​ടു​ത​ൽ മി​ക​വോ​ടെ പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ർ​ഹ​മാ‍യ​വ ന​ഷ്​​ട​മാ​കു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഓ​രോ വ​ർ​ഷ​വും എ ​പ്ല​സ് നേ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശാ​സ്ത്രീ​യ​മാ​യ മാ​റ്റം മാ​ർ​ക്കും ഗ്രേ​ഡും ത​മ്മി​ൽ ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ് അ​ഭി​പ്രാ​യം ഉ​യ​രു​ന്ന​ത്.

15,750 പേർക്ക് അലോട്ട്മെൻറ്

കൊ​ല്ലം: ജി​ല്ല​യി​ൽ പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന് ഏ​ക​ജാ​ല​കം വ​ഴി അ​പേ​ക്ഷ ന​ൽ​കി​യ​വ​രി​ൽ 15750 പേ​ർ​ക്ക് ആ​ദ്യ​ഘ​ട്ട അ​ലോ​ട്ട്മെൻറി​ൽ സീ​റ്റ് ല​ഭി​ച്ചു. ജി​ല്ല​യി​ലെ 18215 സീ​റ്റു​ക​ളി​ലേ​ക്ക് 34644 അ​പേ​ക്ഷ​ക​ളാ​ണു​ള്ള​ത്. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ അ​ട​ക്കം എ​ല്ലാ​വ​രും ആ​ദ്യ​ഘ​ട്ട അ​ലോ​ട്ട്മെൻറി​ൽ ഇ​ടം നേ​ടി. അ​പേ​ക്ഷ​ക​രി​ൽ പ​കു​തി പേ​ർ​ക്കും പ്ര​വേ​ശ​നം കി​ട്ടാ​ത്ത നി​ല​യാ​ണു​ള്ള​ത്. ജ​ന​റ​ൽ, സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ അ​നു​വ​ദി​ച്ച സീ​റ്റു​ക​ളി​ലെ​ല്ലാം ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്മെൻറ് ന​ൽ​കി​യി​ട്ടു​ണ്ട്. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലെ 8821 സീ​റ്റി​ലേ​ക്കും അ​ലോ​ട്ട്മെൻറ് ന​ൽ​കി​യി​ട്ടു​ണ്ട്.

ഇൗ​ഴ​വ - 816, മു​സ്​​ലിം - 777, ഹി​ന്ദു ഒ.​ബി.​സി - 369, വി​ശ്വ​ക​ർ​മ റി​ലേ​റ്റ​ഡ് - 205 എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ അ​ലോ​ട്ട്മെൻറ് പൂ​ർ​ണ​മാ​ണ്. എ​ൽ.​എ​സ്.​എ വി​ഭാ​ഗ​ത്തി​ൽ 369 ൽ 341 ​സീ​റ്റി​ലേ​ക്കും ക്രി​സ്ത്യ​ൻ ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ൽ 164 ൽ 145 ​ലും അ​ലോ​ട്ട്മെൻറ് അ​നു​വ​ദി​ച്ചു.

എ​സ്.​സി വി​ഭാ​ഗ​ത്തി​ലെ 2736 സീ​റ്റു​ക​ളി​ൽ 2732 ലും ​അ​ലോ​ട്ട്മെൻറാ​യി. എ​സ്.​ടി വി​ഭാ​ഗ​ത്തി​ൽ 498 ൽ 270 ​സീ​റ്റി​ലാ​ണ് അ​ലോ​ട്ട്മെൻറു​ള്ള​ത്. ഡി​സേ​ബി​ൾ​ഡ്​ - 228, ബ്ലൈ​ൻ​ഡ് - 51, ധീ​വ​ര - 122, കു​ശ​വ - 107, കു​ഡും​ബി - 197, സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം - എ​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ദ്യ​ഘ​ട്ട അ​ലോ​ട്ട്മെൻറി​നു​ശേ​ഷം ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ്ല​സ് വ​ൺ പ്ര​വേ​ശ​നം സാ​ധ്യ​മാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ.

പ​രീ​ക്ഷ എ​ഴു​തി​യ 30777 വി​ദ്യാ​ർ​ഥി​ക​ളി​ൽ 30547 പേ​രും ഉ​പ​രി​പ​ഠ​ന​ത്തി​ന്​ യോ​ഗ്യ​രാ​യി. ആ​ൺ​കു​ട്ടി​ക​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 15791ൽ 15641 ​ഉം പെ​ൺ​കു​ട്ടി​ക​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 14986 ൽ 14906 ​പേ​രു​മാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്. 9701 വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ​ത്.


Tags:    
News Summary - plus one admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.