കൊല്ലം: പോക്സോ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്, കേസുകളുടെ മേല്‍നോട്ടത്തിന് ജില്ലയില്‍ മോണിറ്ററിങ് സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് സംസ്ഥാന ബാലാവകാശ കമീഷന്.
ജില്ലയിലെ പോക്സോ കേസുകളുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കര്‍ത്തവ്യ നിര്‍വഹണ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് കമീഷന് ഇക്കാര്യം വ്യക്തമാക്കിയത്.
പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട പൊലീസിന്റെ പരാതികള്‍ കമീഷന് ഗൗരവത്തോടെ കാണും.
പോക്സോ വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത നല്കാന് സ്കൂളുകളുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും ഹോമുകളിലെ ജീവനക്കാര്‍ക്കും പരിശീലനം നല്‍കും. കുട്ടികളുടെ കേസുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശിശുസൗഹൃദ സമീപനം പാലിക്കണമെന്നും കമീഷന് ഓര്‍മിപ്പിച്ചു.
ബാലാവകാശ കമീഷന് അംഗങ്ങളായ റെനി ആന്റണി, ബി. ബബിത, ഹുസൂര്‍ ശിരസ്തദാര്‍ ബി.പി. അനി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സനല്‍ വെള്ളിമണ്‍, ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറി, ജില്ല മെഡിക്കല്‍ ഓഫിസര്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, പോക്സോ കോടതി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, പട്ടികജാതി-പട്ടികവര്‍ഗ വികസനവകുപ്പ് ഓഫിസര്‍മാര്‍, സിറ്റി/ റൂറല്‍ സ്പെഷല്‍ ജുവനൈല്‍ പൊലീസ് യൂനിറ്റ് മേധാവികള്‍, എക്സൈസ് വകുപ്പ് മേധാവി, സി.ഡബ്ല്യു.സി അംഗങ്ങള്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.