ലഹരിമരുന്ന് കടത്ത് സംഘങ്ങൾക്ക് പിന്നാലെ പൊലീസ്; 13 കേസ് രജിസ്റ്റർ ചെയ്തു

കൊല്ലം: നിരോധിത ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി കൊല്ലം സിറ്റി പൊലീസ്. ആറ് മാസത്തിനുള്ളിൽ സിറ്റി പൊലീസ് പരിധിയിൽ ന്യൂജനറേഷൻ സിന്തറ്റിക് ലഹരിമരുന്ന് കടത്ത് സംഘങ്ങൾക്കെതിരെ 13 കേസ് രജിസ്റ്റർ ചെയ്തു. കരുനാഗപ്പള്ളി, അഞ്ചാലുംമൂട്, ഓച്ചിറ, കിളികൊല്ലൂർ, കണ്ണനല്ലൂർ സ്റ്റേഷൻ പരിധികളിലായാണ് കേസുകൾ. വിദേശപൗരനടക്കം 25 ഓളം ലഹരികടത്ത് സംഘാംഗങ്ങളാണ് പിടിയിലായത്.

ഇവരിൽ നിന്നായി 300.545 ഗ്രാം നിരോധിത സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എയും കണ്ടെത്തി.

കരുനാഗപ്പള്ളിയിൽ ഒമ്പത് കേസും അഞ്ചാലുംമൂട്, ഓച്ചിറ, കിളികൊല്ലൂർ, കണ്ണനല്ലൂർ സ്റ്റേഷനുകളിൽ ഒരോ കേസ് വീതവുമാണ് രജിസ്റ്റർ ചെയ്തത്. മേയിൽ കരുനാഗപ്പള്ളിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ബംഗളൂരുവിൽനിന്ന് ഘാന പൗരനെ അറസ്റ്റ് ചെയ്തു. പ്രതികളുടെ ലഹരിവ്യാപാരത്തിലൂടെ ഉണ്ടാക്കിയ സമ്പത്തും വാഹനങ്ങളും നിയമപ്രകാരം കണ്ടുകെട്ടി. ജില്ലയിൽ എത്തിക്കുന്ന പാർട്ടി ഡ്രഗ്സ് വിദ്യാർഥികൾക്കും യുവതീയുവാക്കൾക്കും എത്തിച്ച് നൽകുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത്. സിറ്റി പൊലീസ് മേധാവിയായിരുന്ന ടി. നാരായണന്‍റെ നേതൃത്വത്തിലാണ് ലഹരി സംഘാംഗങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചത്.

Tags:    
News Summary - Police after drug trafficking gangs; 13 cases have been registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.