പുനലൂർ: വനമധ്യേയുള്ള അച്ചൻകോവിൽ കുടുംബാരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാർ ഇെല്ലന്ന് പരാതി. നിരന്തരമായ അപകടങ്ങളും മറ്റും ഉണ്ടാകുന്ന ഇവിടെ ഉച്ചക്കുശേഷം ആശുപത്രിയിൽ എത്തിയാൽ ഡോക്ടർ ഇല്ലാത്തതിനാൽ ചികിത്സ ലഭിക്കില്ല. 45 കിലോമീറ്റർ അകലെയുള്ള പുനലൂരിൽ എത്തിയാലെ അടിയന്തര ചികിത്സ ലഭിക്കുകയുള്ളൂ.
ആര്യങ്കാവ് പഞ്ചായത്തിലെ രണ്ടു വാർഡുകൾ ഉൾക്കൊള്ളുന്നതാണ് അച്ചൻകോവിൽ ഗ്രാമം. ജില്ലയിലെ പ്രധാന പട്ടിക ജാതി-വർഗ അധിവാസ കേന്ദ്രവുമാണ്. വനവുമായി ബന്ധപ്പെട്ട് നിരവധി പണികൾ നടക്കുന്നതിനാൽ അപകടങ്ങളും മറ്റു ബുദ്ധിമുട്ടുകളും എപ്പോഴും ഉണ്ടാകാറുണ്ട്.
വന്യ മൃഗങ്ങളുടെ ആക്രമണവും ഇഴജന്തുക്കളുടെ ഉപദ്രവവും എപ്പോഴും ജനങ്ങൾക്ക് ഉണ്ടാകാറുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിച്ച് അടുത്ത കാലത്താണ് ഉദ്ഘാടനം ചെയ്തത്. ഉച്ചയ്ക്ക് ശേഷം ഡോക്ടർ മടങ്ങുന്നതിനാൽ പിന്നീട് ചികിത്സ ലഭിക്കുകയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.