സ്വകാര്യഭൂമിയിലെ പോസ്റ്റ് ഒരുമാസത്തിനകം മാറ്റണം -മനുഷ്യാവകാശ കമീഷൻ

കൊ​ല്ലം: വ​സ്തു ഉ​ട​മ​യു​ടെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ അ​യാ​ളു​ടെ വ​സ്തു​വി​ൽ, മ​റ്റൊ​രാ​ൾ​ക്ക് വൈ​ദ്യു​തി ക​ണ​ക്​​ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ഒ​രു​മാ​സ​ത്തി​ന​കം മു​മ്പു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. വാ​ള​കം അ​സി. എ​ൻ​ജി​നീ​യ​ർ​ക്കാ​ണ് ക​മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കൊ​ട്ടാ​ര​ക്ക​ര കു​ന്നി​ക്കോ​ട് മേ​ലി​ല സ്വ​ദേ​ശി എ. ​ത​ങ്ക​ച്ച​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

താ​ൻ വീ​ട്ടി​ലേ​ക്ക്​ ന​ട​ന്നു​പോ​കു​ന്ന വ​ഴി​യു​ടെ മ​ധ്യ​ത്തി​ൽ സ്ഥാ​പി​ച്ച പോ​സ്റ്റി​ന്‍റെ സ്റ്റേ ​വ​യ​ർ കി​ണ​റി​നോ​ട് ചേ​ർ​ന്നാ​ണെ​ന്നും ഇ​തി​ന് ത​ന്റെ അ​റി​വോ സ​മ്മ​ത​മോ ഇ​െ​ല്ല​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ന​ധി​കൃ​ത​മാ​യി വ​സ്തു​വി​ന്റെ മു​ക​ളി​ലൂ​ടെ ലൈ​ൻ വ​ലി​ക്കു​ന്ന വേ​റെ​യും കേ​സു​ക​ളു​ണ്ടെ​ന്ന് ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. കെ.​എ​സ്.​ഇ.​ബി​യു​ടെ ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണ്. പോ​സ്റ്റ് പ​രാ​തി​ക്കാ​ര​ന്റെ വ​സ്തു​വി​ന്റെ അ​രി​കി​ലേ​ക്ക്​ മാ​റ്റി​സ്ഥാ​പി​ക്കാ​മെ​ന്ന് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ച​തി​ൽ​നി​ന്ന്​ പ​രാ​തി സ​ത്യ​മാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കു​ന്ന​താ​യി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Post on private land should be changed within one month - Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.