ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട ഐത്തോട്ടുവ കടപ്പാക്കുഴി കേന്ദ്രമായി പ്രവർത്തിക്കുന്ന മെറ്റൽ ക്രഷറിൽ ആരംഭിക്കുന്ന ടാർമിക്സിങ് പ്ലാന്റിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാംഘട്ട സത്യഗ്രഹ സമരം പതിമൂന്ന് ദിവസം പിന്നിട്ടു.
പഞ്ചായത്തിലെ വാർഡ് പന്ത്രണ്ടിന്റെ നേതൃത്വത്തിൽ രാവിലെ തറയിൽ കശുവണ്ടി ഫാക്ടറി ജങ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം കടപ്പാക്കുഴിയിൽ സമാപിച്ചു. തുടർന്ന് നടന്ന സത്യഗ്രഹസമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം അംബിക കുമാരി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ. ഷാജഹാൻ, വി. രതീഷ്, കെ.എസ്. ഷിബുലാൽ, കൃഷ്ണകുമാർ, സുഭാഷ്, വി. അനിൽ, അച്ചൻകുഞ്ഞ്, വി. വിജയൻ, പ്രകാശ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സി.പി.എം കുന്നത്തൂർ ഏരിയ കമ്മിറ്റി അംഗവും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എൻ. യശ്പാൽ ഉദ്ഘാടനം ചെയ്തു. എ. കൃഷ്ണകുമാർ, പരിസ്ഥിതി പ്രവർത്തകൻ വി.എസ്. ശ്രീകണ്ഠൻ നായർ, കെ. രമേശൻ, ജി. വിജയൻ, സുനിത ദാസ്, റജില, സന്തോഷ് ഗംഗാധരൻ, എൽ. സുധർമ, എൽ. ബിന്ദു, ആർ.സി. പ്രസാദ്, പി.ടി. ഗിരീശൻ, ഷാജി ഡെന്നിസ്, എൻ. ഓമനക്കുട്ടൻ പിള്ള, കെ. സുധീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.