പുനലൂർ: ഡി.എം.കെ ജില്ല സെക്രട്ടറി എസ്. രജിരാജനെ ആക്രമിച്ച കേസിൽ കേരള കോൺഗ്രസ് ബി നേതാവടക്കം നാലുപേർ പിടിയിൽ. പുനലൂർ നഗരസഭ പത്തേക്കർ വാർഡ് കൗൺസിലർ പത്തേക്കർ ഷിബുവിലാസം ഷൈൻ ബാബു (40), നൂറനാട് പടനിലം പാലമേൽ കാവുള്ളതിൽ കിഴക്കേതിൽ ഒ. രാജേഷ്, ചെങ്ങന്നൂർ കാരയ്ക്കാട് കൊല്ലത്തറയിൽ വീട്ടിൽ കെ.ആർ. രാജേഷ് (38), ചെങ്ങന്നൂർ വെണ്ണൂക്കര ശ്യാമാലയത്തിൽ കെ.വി. ശരത് (30) എന്നിവരാണ് പിടിയിലായത്. ഷൈൻ ബാബു കേരള കോൺഗ്രസ് ബി പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റാണ്. ഗൂഢാലോചനക്കുറ്റമാണ് ഇയാൾെക്കതിരെയുള്ളത്. സംഘത്തിലെ മറ്റ് രണ്ടുപേർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഷൈൻ ബാബു ഒഴിയുള്ളവർ ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരാണ്. ഷൈൻ ബാബുവും രജിരാജും തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് ഇടയാക്കിയത്.
മൂന്ന് മാസം മുമ്പ് മുഖംമൂടി ധരിച്ച സംഘം പുനലൂർ ടി.ബി ജങ്ഷനിലെ ഡി.എം.കെ ഓഫിസിന്റെറെ വാതിൽ അടിച്ചുതകർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷൈൻ ബാബു നവമാധ്യമങ്ങളിലൂടെ രജിരാജിനെതിരെ ഭീഷണി മുഴക്കിയിരുന്നു. തുടർന്നുള്ള വാക്പോരാണ് ആക്രമണത്തിൽ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി. കൊലപാതക ശ്രമത്തിത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡി.എം.കെ നവംബർ 30ന് വൈകീട്ട് നാലിന് പുനലൂർ തൂക്കുപാലത്തിന് സമീപം കൂട്ടധര്‍ണ നടത്തും. സംസ്ഥാന സെക്രട്ടറി കെ.ആര്. മുരുഗേശന്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.