പുനലൂർ: അച്ചൻകോവിൽ- ചെങ്കോട്ട കാനനപാതയിൽ വനം അധികൃതർ രാത്രികാല പട്രോളിങ് ആരംഭിച്ചു. ശബരിമല സീസണിൽ അച്ചൻകോവിൽ ക്ഷേത്രത്തിൽ എത്തുന്ന അന്തർ സംസ്ഥാന തീർഥാടകരുടെ സുരക്ഷ കണക്കിലെടുത്താണിത്.
20 കിലോമീറ്റർ ദൂരം വരുന്ന കാനനപാതയിൽ അച്ചൻകോവിൽ മുതൽ അതിർത്തിയായ കോട്ടവാസൽ വരെ 12 കിലോമീറ്ററോളം പൂർണമായി വനത്തിലൂടെയാണ് കടന്നുപോകുന്നത്. പകൽ സയമത്തുപോലും പാതയിൽ ആനയും മറ്റു കാട്ടുമൃഗങ്ങളും ഇറങ്ങി യാത്രക്കാർക്ക് ഭീഷണിയാകാറുണ്ട്. രാത്രിയിൽ ഇവകളുടെ സാന്നിധ്യം കൂടുതലാണ്. സായുധരായ സേനാംഗങ്ങളുടെ സാന്നിധ്യത്തിലാണ് പട്രോളിങ്. യാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.