പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന

ന​ഗ​ര​സ​ഭ​യു​ടെ പൊ​തു​ശൗ​ചാ​ല​യം

പു​ന​ലൂ​ർ: സ​മ്പൂ​ർ​ണ വെ​ളി​യി​ട വി​സ​ർ​ജ​ന​വി​മു​ക്ത ന​ഗ​ര​മാ​യി പ്ര​ഖ്യാ​പി​ച്ച പു​ന​ലൂ​ർ പ​ട്ട​ണ​ത്തി​ലെ പ്ര​ധാ​ന പൊ​തു​ശൗ​ചാ​ല​യം തു​റ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.

ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ എ​ത്തു​ന്ന താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് മു​ന്നി​ലു​ള്ള ന​ഗ​ര​സ​ഭ​യു​ടെ ശു​ചി​മു​റി സൗ​ക​ര്യ​മാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​ർ നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന​ത്.

ന​വീ​ക​ര​ണ​ത്തി​നാ​യി മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​ട​ച്ച ശൗ​ചാ​ല​യം പ​ണി പൂ​ർ​ത്തി​യാ​ക്കി തു​റ​ന്നു​ന​ൽ​കാ​ൻ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല.

പ​ട്ട​ണ​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്രാ​ഥ​മി​ക​സൗ​ക​ര്യം ഒ​രു​ക്കാ​തെ​യാ​ണ് സ​മ്പൂ​ർ​ണ വെ​ളി​യി​ട വി​സ​ർ​ജ​ന വി​മു​ക്ത​ന​ഗ​ര​മാ​യി ഒ​രു​മാ​സം മു​മ്പ് പ്ര​ഖ്യാ​പി​ച്ച​ത്. വെ​ളി​യി​ട​വി​സ​ർ​ജ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് പി​ഴ ചു​മ​ത്തു​മെ​ന്നും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.

താ​ലൂ​ക്കാ​ശു​പ​ത്രി​യോ​ട് ചേ​ർ​ന്ന് പ​ണം ന​ൽ​കി ഉ​പ​യോ​ഗി​ക്കാ​നാ​യി ഏ​ഴു​മു​റി​ക​ളി​ലാ​യി ന​ല്ല സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് ശൗ​ചാ​ല​യം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​ർ കൂ​ടാ​തെ സ​മീ​പ​ത്തെ നി​ര​വ​ധി ക​ട​ക്കാ​ർ, ഡ്രൈ​വ​ർ​മാ​ർ, യാ​ത്ര​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു കേ​ന്ദ്രം. ഇ​ത് പൂ​ട്ടി​യ​തോ​ടെ അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ പ്രാ​ഥ​മി​കാ​വ​ശ്യ നി​ർ​വ​ഹ​ണ​ത്തി​ന് വെ​ളി​യി​ട​ത്തെ ആ​ശ്ര​യി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ ആ​ശു​പ​ത്രി​യി​ലെ സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കു​ക​യോ ആ​ണ്​ മാ​ർ​ഗം.

സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ന്‍റെ ഒ.​ഡി.​എ​ഫ് പ്ല​സ് പ​ദ​വി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ വെ​ളി​യി​ട വി​സ​ർ​ജ​നം നി​രോ​ധി​ച്ച​ത്. ഇ​തു​പോ​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ വ​ന്നു​പോ​കു​ന്ന ഇ​ട​ത്താ​വ​ള​മാ​യ പു​ന​ലൂ​ർ ടി.​ബി ജ​ങ്ഷ​നി​ലും പ്രാ​ഥ​മി​ക ആ​വ​ശ്യ​ത്തി​ന് മ​തി​യാ​യ സൗ​ക​ര്യം ഒ​രു​ക്കാ​ത്ത​തി​ന​ൽ പ​രി​സ​രം ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​ണ്.

Tags:    
News Summary - public toilet in Punalur remains closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.