പുനലൂർ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ രാമചന്ദ്രന്റെ കുടുംബത്തിന് സഹപ്രവർത്തകൾ നിർമിച്ച് നൽകുന്ന സ്നേഹവീടിന്റെ താക്കോൽദാനം വ്യാഴാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് പുനലൂർ ടി.ബി ജങ്ഷനിൽ പൊതുയോഗത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ താക്കോൽ ദാനം നിർവഹിക്കും.
2022 ൽ രാമചന്ദ്രന്റെ കുടുംബം താമസിച്ചിരുന്ന പുനലൂർ പനമണ്ണറയിലെ പഴക്കമുള്ള വീടിന് മുകളിൽ കാറ്റത്ത് വലിയ തെങ്ങ് കടപുഴകിവീണ് വീട് പൂർണമായി തകർന്നിരുന്നു. സ്വന്തമായി വീട് നർമിക്കാനുള്ള ശേഷിയില്ലാത്ത രാമചന്ദ്രന് വീട് നർമിച്ചു നൽകാൻ ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അംഗങ്ങളായ സഹപ്രവർത്തകർ തീരുമാനിച്ചു.
2022 നവംബർ 21ന് പുനലൂരിലെ സി.ഐ.ടി.യു അംഗങ്ങളായ ഓട്ടോ തൊഴിലാളികൾ അവരുടെ ഒരു ദിവസത്തെ വരുമാനം വീട് നിർമാണത്തിനായി മാറ്റിവെച്ചു. 1,80,000 രൂപയാണ് ഒരു ദിവസം കൊണ്ട് സമാഹരിച്ചത്. നിർമാണ ചുമതല ഏറ്റെടുത്ത ഹാബിറ്റാറ്റിന്റെയും സുമനസ്സുകളുടേയും സഹായത്തോടെയാണ് ഏഴുലക്ഷം രൂപ നിർമാണചെലവ് വന്ന വീടിന്റെ പണി പൂർത്തിയാക്കിയതെന്ന് യൂനിയൻ സെക്രട്ടറി എം.എ. രാജഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.