പുനലൂർ: കൊലപാതക ശ്രമക്കേസിൽ പ്രതിക്ക് അഞ്ചു വർഷവും മൂന്നു മാസവും കഠിന തടവും 10,000 രൂപ പിഴയും ശിക്ഷിച്ചു. ഏരൂർ മൈലാടുംകുന്ന് സുനിൽ വിലാസം പുത്തൻവീട്ടിൽ സുനിലിനെയാണ് (50) പുനലൂർ അസിസ്റ്റൻറ് സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ആറു മാസം കൂടി ശിക്ഷ അനുഭവിക്കണം.
ഏരൂർ നെട്ടയം സ്വദേശിയായ ബിനുമോനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷ. ഇതുസംബന്ധിച്ച് ഏരൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ പ്രോസിക്യൂഷൻ ഒമ്പത് സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ തെളിവായി സ്വീകരിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എസ്.എസ്. ബിനു കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.