പുനലൂർ: കൊലപാതകശ്രമ കേസിൽ പ്രതിക്ക് 51 മാസം കഠിന തടവും 5000 രൂപ പിഴയും ശിക്ഷിച്ചു. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴിയിൽ മഞ്ജുള ഭവനിൽ രഞ്ജിത്ത് (43) നെയാണ് പുനലൂർ അസി. സെഷൻസ് കോടതി ജഡ്ജ് കെ.എം. സുജ ശിക്ഷിച്ചത്. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി സ്വദേശി സതീഷ്കുമാറിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിധി.
പിഴ ഒടുക്കിയില്ലെങ്കിൽ അധികമായി ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പിഴയൊടുക്കിയാൽ തുക പരാതിക്കാരനായ സതീഷ്കുമാറിന് നൽകാനും കോടതി ഉത്തരവായി. 2017 സെപ്റ്റംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കഞ്ചാവ് കച്ചവടം നടത്തുന്നു എന്ന വിവരം പൊലീസിൽ അറിയിച്ചതിലുള്ള വിരോധം നിമിത്തമാണ് സതീഷ് കുമാറിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത് എന്നതായിരുന്നു ആരോപണം.
കുളത്തൂപ്പുഴ സബ് ഇൻസ്പെക്ടറാരുന്ന എം.ജി. നോദ് രജിസ്റ്റർ ചെയ്ത കേസ് സി.ഐ സുധീറാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എസ്. ബിനു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.