representational image

കെ.എസ്.ആർ.ടി.സി ബസിൽ ലഘുഭക്ഷണശാല ഒരുങ്ങുന്നു

പുനലൂർ: കെ.എസ്.ആർ.ടി.സി പുനലൂർ ഡിപ്പോയിൽ ബസിനുള്ളിൽ ചായക്കട തയാറാകുന്നു. എല്ലാവർക്കും പ്രയോജനമാകുന്ന നിലയിൽ ഡിപ്പോയുടെ കവാടത്തോട് ചേർന്നാണ് സർവിസിന് കഴിയാത്ത പഴയ ബസ് തട്ടുകടയാകുന്നത്.

മലയോര ഹൈവേയോട് ചേർന്നായതിനാൽ ഇവിടെ സ്വകാര്യ ബസ് കാത്തുനിൽക്കുന്നവർക്കും ചായക്കട ഉപകാരപ്പെടും. കെ.എസ്.ആർ.ടി.സി എംപ്ലോയീസ് കോർപറേറ്റിവ് സൊസൈറ്റിയാണ് ചായക്കട നടത്താനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത്.

മാസം 36,000 രൂപയാണ് വാടക. തുടക്കത്തിൽ പുലർച്ചെ നാലരമുതൽ രാത്രി എട്ടരവരയാണ് പ്രവർത്തിക്കുക. ചായ, കാപ്പി, ചെറുകടികൾ, കുപ്പി വെള്ളം, സ്നാക്സ് തുടങ്ങിയവ ലഭ്യമാക്കും. ബസിനുള്ളിൽ ഇരുന്ന് കഴിക്കാനുള്ള സൗകര്യവുമുണ്ട്.

കെ.എസ്.ആർ.ടി.സിയിൽ അടുത്തിടെ ജോലി നഷ്ടപ്പെട്ടവരെയാണ് തൊഴിലാളികളായി നിയമിക്കുന്നത്. കെട്ടിലും മട്ടിലും തികച്ചും കെ.എസ്.ആർ.ടി.സി ബസിൻറ അന്തരീക്ഷത്തിലാണ് ചായക്കട ഒരുക്കിയിരിക്കുന്നത്. ജില്ലയിൽ കൊട്ടാരക്കര, കൊല്ലം, കരുനാഗപ്പള്ളി ഡിപ്പോകളിൽ ബസ് ചായക്കട തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - KSRTC bus has a snack bar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.