പുനലൂർ: ചൂട് കടുത്തതോടെ ഇടമൺ ഭാഗത്ത് കുട്ടികളിൽ മുണ്ടിനീര് പടരുന്നു. ഇവിടെയുള്ള അൺ എയ്ഡഡ് സ്കൂളിൽ പല കുട്ടികൾക്കും മുണ്ടിനീര് ബാധിച്ചതോടെ ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശാനുസരണം സ്കൂളിന് അവധി നൽകി. രോഗബാധിതരായ കുട്ടികൾക്ക് വൈദ്യസഹായം ലഭ്യമാക്കി മറ്റുള്ളവരിലേക്ക് പടരാതരിക്കാനുള്ള് ബോധവത്കരണവും നടത്തി.
കടുത്ത വേനലും ശുദ്ധജലത്തിന്റെ അഭാവുമാണ് കൂടുതൽ പേരിലേക്ക് രോഗം പിടിപെടാൻ ഇടയാക്കുന്നത്.ഈ ഭാഗത്തുള്ള പലവീടുകളിലും സ്ഥാപനങ്ങളിലും ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പരീക്ഷ അടുത്ത സമയത്ത് വിദ്യാർഥികളിൽ മുണ്ടിനീര് പടരുന്നത് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.