പുനലൂർ: വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയ സംഭവത്തിൽ പ്രിൻസിപ്പലിനെ സ്കൂൾ മാനേജർ സസ്പെൻഡ് ചെയ്തു. ഇടമൺ വി.എച്ച്.എസ്.ഇ പ്രിൻസിപ്പലും പരീക്ഷ നടത്തിപ്പ് ചീഫ് സൂപ്രണ്ടുമായ കെ. വിധുവിനെതിരെയാണ് നടപടി.
പ്രിൻസിപ്പലിന്റെ ചുമതല നോൺ വൊക്കേഷനൽ അധ്യാപകൻ വി.ജെ. സുരേഷിന് നൽകി. കഴിഞ്ഞ പത്തിന് നടന്ന പരീക്ഷയിലാണ് ചോദ്യപേപ്പറുകൾ പരസ്പരം മാറി നൽകിയത്. ഈ മാസം 28ന് നടക്കാനുള്ള ഒന്നാംവർഷ എൻറർപ്രണർഷിപ് െഡവലപ്മെന്റ് സെന്ററിന്റെയും 30ന് നടക്കാനുള്ള തിയറിയുടെയും ചോദ്യപേപ്പറുകളാണ് മാറി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.